ഫിലാഡല്‍ഫിയായില്‍ ആഗോളപ്രാര്‍ത്ഥനാ ദിനം മാര്‍ച്ച് ഏഴിന് ആചരിക്കുന്നു
Monday, February 2, 2015 4:23 AM IST
ഫിലാഡല്‍ഫിയ: എക്യൂമെനിക്കല്‍ ഫെല്ലോഷിപ് ഓഫ് ഇന്‍ഡ്യന്‍ ചര്‍ച്ചസ് ഇന്‍ ഫിലാഡല്‍ഫിയ വനിതാഫോറത്തിന്റെ നേതൃത്വത്തില്‍ വിശാല ഫിലാഡല്‍ഫിയ റീജിയണിലെ ക്രൈസ്തവ സമൂഹം മാര്‍ച്ച് ഏഴിന് ശനിയാഴ്ച്ച പ്രാര്‍ത്ഥനാദിനമായി ആചരിക്കുന്നു. സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് പള്ളിയില്‍ രാവിലെ 9.30 മുതല്‍ ഒന്നുവരെ നടക്കുന്ന പ്രാര്‍ത്ഥനാശുശ്രൂഷകള്‍ക്ക് നിരവധി വൈദീകരും, ഫെല്ലോഷിപ് ഭാരവാഹികളും, വനിതാ വോളന്റിയര്‍മാരും നേതൃത്വം നല്‍കും.

ഫെബ്രുവരി എട്ടിന് ഞായറാഴ്ച്ച ഉച്ചകഴിഞ്ഞ് 2.30ന് ബെന്‍സേലത്തുള്ള സെന്റ് ഗ്രിഗോറിയോസ് മലങ്കര ഓത്തഡോക്സ് പള്ളിയില്‍ വച്ച് ഒരു പ്ളാനിംഗ് മീറ്റിംഗും, അതിനെതുടര്‍ന്ന് ആദ്യത്തെ ക്വയര്‍ പ്രാക്ടീസും ഉണ്ടായിരിക്കും. എല്ലാ അംഗദേവാലയങ്ങളും കുറഞ്ഞത് രണ്ടു വനിതാ പ്രതിനിധികളെ ഇതിനായി അയക്കണമെന്ന് ഭാരവാഹികള്‍ അറിയിക്കുന്നു.

വിശ്വാസസംഹിതകളിലും, ആചാരാനുഷ്ഠാനങ്ങളിലും, പാരമ്പര്യങ്ങളിലും വൈവിധ്യമുള്ള ക്രിസ്തീയവനിതകളുടെ ആഗോളതലത്തിലുള്ള ഒരു എക്യൂമെനിക്കല്‍ കൂട്ടായ്മയാണ് ണീൃഹറ ഉമ്യ ീള ജൃമ്യലൃ (ണഉജ) എന്നപേരില്‍ അറിയപ്പെടുന്നത്. പത്തൊമ്പതാം നൂറ്റാണ്ടില്‍ പലരാജ്യങ്ങളിലായി ചെറിയരീതിയില്‍ തുടക്കമിട്ട് 1927 ല്‍ ഔദ്യോഗികമായി ആരംഭംകുറിച്ച ഈ ക്രിസ്തീയ വനിതാ മുന്നേറ്റം ഇന്നു വളര്‍ന്നു പന്തലിച്ച് ഇന്ത്യയുള്‍പ്പെടെ 172 ല്‍ പരം രാജ്യങ്ങളിലായി പ്രവര്‍ത്തിക്കുന്നു. വേള്‍ഡ് ഡേ ഓഫ് പ്രെയര്‍ എന്ന ക്രിസ്തീയ വനിതകളുടെ ആഗോളപ്രസ്ഥാനത്തിന്റെ 88 ാം വാര്‍ഷികമാണ് ഈ വര്‍ഷം ആചരിക്കുന്നത്.

വടക്കേ അമേരിക്കയിലും യു.കെ.യിലും വനിതാ ചരിത്രമാസമായി എല്ലാവര്‍ഷവും ആചരിക്കുന്ന മാര്‍ച്ചിലെ ആദ്യവെള്ളിയാഴ്ചയാണ് ആഗോളതലത്തില്‍ പ്രാര്‍ത്ഥനാദിനം ആചരിക്കുന്നത്. അന്നേ ദിവസം ക്രൈസ്തവ വനിതകളുടെ നേതൃത്വത്തില്‍ ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും കുട്ടികളും, പുരുഷന്മാരും, സ്ത്രീകളൂം ഉള്‍പ്പെടെയുള്ള ക്രൈസ്തവ വിശ്വാസികള്‍ പൊതുവായ ഒരു സ്ഥലത്ത് ഒത്തുകൂടി സാര്‍വ ലൌകിക സ്നേഹത്തിന്റേയും, സൌഹാര്‍ദ്ദത്തിന്റെയും പ്രതീകമായി ക്രിസ്തീയ പ്രാര്‍ത്ഥനാമന്ത്രങ്ങള്‍ ഉരുവിട്ടുകൊണ്ട് ലോകനന്മക്കായി കൈകോര്‍ക്കുന്നു.

ഓരോ രാജ്യത്തെയും വനിതാകമ്മിറ്റികള്‍ മാറിമാറിയാണു പ്രാര്‍ത്ഥന എഴുതിതയാറാക്കുന്നത്. ബഹാമസ് ദീപിലെ വനിതാകമ്മിറ്റി എഴുതിതയാറാക്കിയ 2015 ലെ വര്‍ഷിപ്പ് സര്‍വീസിന്റെ ചിന്താവിഷയം ശിഷ്യന്മാരുടെ പാദങ്ങള്‍ കഴുകിചുംബിച്ചശേഷം യേശു അവരോടു ചോദിച്ചു 'ഞാനെന്താണു നിങ്ങള്‍ക്ക് ചെയ്തതെന്ന് നിങ്ങള്‍ അറിയുന്നുവോ?' (യോഹ 13:12) എന്ന ബൈബിള്‍വാക്യത്തെ ആധാരമാക്കിയുള്ളതാണ്.

ഇംഗ്ളീഷിലും, മലയാളത്തിലുമുള്ള പ്രാര്‍ത്ഥനാ സര്‍വീസുകള്‍, ക്രിസ്തീയ ഭക്തിഗാനശുശ്രൂഷ, മുഖ്യാതിഥിയുടെ സന്ദേശം, ഫോക്കസ് രാജ്യമായ ഈജിപ്റ്റിനെക്കുറിച്ചുള്ള പവര്‍പോയിന്റ് പ്രസന്റേഷന്‍, ബൈബിള്‍ സ്കിറ്റ്, സ്നേഹവിരുന്ന് എന്നിവയായിരിക്കും ദിനാചരണത്തിന്റെ പ്രധാന ഇനങ്ങള്‍. സീനാ എബ്രാഹം (കാര്‍മ്മല്‍ എംറ്റിസി ബോസ്റണ്‍) ആണ് ഈ വര്‍ഷത്തെ മുഖ്യാതിഥിയും, ബൈബിള്‍ പ്രഭാഷകയും.

ആഗോളപ്രാര്‍ത്ഥനാദിനം സമുചിതമായി ആചരിക്കുന്നതിനുവേണ്ടി ചെയര്‍മാന്‍ റവ. ഷാജി എം. ഈപ്പന്‍, കോ ചെയര്‍മാന്‍ റവ. ഫാ. ഷിബു വി. മത്തായി, റലിജിയസ് ആക്ടിവിറ്റീസ് ചെയര്‍മാന്‍ റവ. ഡെന്നിസ് എബ്രാഹം, സെക്രട്ടറി ആനി മാത്യു, വിമന്‍സ് ഫോറം കോര്‍ഡിനേറ്റര്‍മാരായ സുമാ ചാക്കോ, സാലു യോഹന്നാന്‍, വേള്‍ഡ് ഡേ പ്രെയര്‍ കോര്‍ഡിനേറ്റര്‍ നിര്‍മ്മല എബ്രാഹം എന്നിവരടങ്ങുന്ന വിപുലമായ കമ്മിറ്റി പ്രവര്‍ത്തിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: റവ. ഷാജി എം. ഈപ്പന്‍: 610 644 3044, ആനി മാത്യു: 215 673 7545, സുമാ ചാക്കോ: 215 268 2963, സാലു യോഹന്നാന്‍: 215 322 8222, നിര്‍മ്മല എബ്രാഹം: 302 239 7119.

റിപ്പോര്‍ട്ട്: ജോസ് മാളേയ്ക്കല്‍