പ്രഥമദിവ്യകാരുണ്യ സ്വീകരണം നടത്തി
Saturday, January 31, 2015 9:27 AM IST
ബംഗളൂരു: ഹുളിമാവ് സാന്തോം ഇടവക ദേവാലയത്തില്‍ തിരുനാളിനോടനുബന്ധിച്ച് പ്രഥമദിവ്യകാരുണ്യ സ്വീകരണം നടത്തി. ഫാ. സെബാസ്റ്യന്‍ കീഴേത്തിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന ദിവ്യബലിയില്‍ ഇടവകയിലെ 23 കുട്ടികള്‍ പ്രഥമദിവ്യകാരുണ്യം സ്വീകരിച്ചു.

കുടുംബദിനമായ 24 ന് വൈകുന്നേരം അഞ്ചിന് ഫാ. ലാല്‍ പൈനുങ്കല്‍, ഫാ. സോണി വടയാപറമ്പില്‍, ഫാ. റോയ് വട്ടക്കാട്ട് എന്നിവരുടെ കാര്‍മികത്വത്തില്‍ ആഘോഷമായ റാസ കുര്‍ബാനയും തുടര്‍ന്ന് കലാസന്ധ്യയും നടന്നു.

പ്രധാന തിരുനാള്‍ ദിവസമായ ഇന്നു രാവിലെ 9.30 ന് ആഘോഷമായ ദിവ്യബലിക്ക് മാനന്തവാടി രൂപതയിലെ നവവൈദികര്‍ കാര്‍മികരാകും. തുടര്‍ന്ന് ആഘോഷമായ പ്രദക്ഷിണവും നേര്‍ച്ചഭക്ഷണവും ഉണ്ടായിരിക്കുന്നതാണെന്ന് ഇടവക വികാരി ഫാ. സജി പരിയപ്പനാല്‍ അറിയിച്ചു.