പ്രഥമദിവ്യകാരുണ്യ സ്വീകരണം
Saturday, January 31, 2015 9:26 AM IST
ബംഗളൂരു: ഹൊങ്ങസാന്ദ്ര ഹോളി ഫാമിലി ദേവാലയത്തില്‍ പ്രഥമദിവ്യകാരുണ്യ സ്വീകരണവും സ്ഥൈര്യലേപന കൂദാശയും നടത്തി. തിരുക്കര്‍മങ്ങള്‍ക്ക് ബംഗളൂരു അതിരൂപതാധ്യക്ഷന്‍ ബിഷപ് ഡോ. ബര്‍ണാഡ് മോറസ് മുഖ്യകാര്‍മികത്വം വഹിച്ചു. വികാരി റവ.ഡോ. മാത്യു കോയിക്കര സിഎംഐ, സഹവികാരി ഫാ. റോബി വാടാന സിഎംഐ എന്നിവര്‍ കര്‍മങ്ങള്‍ക്ക് നേതൃത്വം നല്കി. ഇടവകയില്‍ നിന്ന് 31 കുട്ടികളാണ് ഇത്തവണ പ്രഥമദിവ്യകാരുണ്യ, സ്ഥൈര്യലേപന കൂദാശകള്‍ സ്വീകരിച്ചത്.

ബംഗളൂരു: കോറമംഗല മേരിമാതാ ദേവാലയത്തില്‍ പ്രഥമദിവ്യകാരുണ്യ സ്വീകരണം ജനുവരി 19 ന് നടത്തി. ചടങ്ങിനോടനുബന്ധിച്ച് നടന്ന ദിവ്യബലിക്ക് സെന്റ് തോമസ് ഫൊറോന വികാരി ഫാ. തോമസ് കല്ലുകളം സിഎംഐ മുഖ്യകാര്‍മികത്വം വഹിച്ചു. ദിവ്യബലിക്കു ശേഷം വൈദികരും കോ-ഓര്‍ഡിനേറ്റര്‍മാരും പ്രഥമദിവ്യകാരുണ്യം സ്വീകരിച്ച കുട്ടികളുടെ ഭവനങ്ങള്‍ സന്ദര്‍ശിച്ച് ആശംസകള്‍ നേര്‍ന്നു.