മുന്‍ ജര്‍മന്‍ പ്രസിഡന്റ് വൈസേക്കര്‍ അന്തരിച്ചു
Saturday, January 31, 2015 8:40 AM IST
ബര്‍ലിന്‍: ജര്‍മനിയുടെ മുന്‍ പ്രസിഡന്റ് റിച്ചാര്‍ഡ് ഫൊണ്‍ വൈസേക്കര്‍ അന്തരിച്ചു. ബര്‍ലിനിലായിരുന്നു അന്ത്യം. ജര്‍മന്‍കാരുടെ മനം കവര്‍ന്ന വ്യക്തിത്വമായിരുന്നു തൊണ്ണൂറ്റിനാലുകാരനായ വൈസേക്കറിന്റേത്.

രണ്ടാം ലോക മഹായുദ്ധാനന്തരമുള്ള ജര്‍മനിയെ കെട്ടിപ്പെടുക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ചയാളായിരുന്നു ഇദ്ദേഹം. ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് യൂണിയന്‍ പാര്‍ട്ടിയുടെ (സിഡിയു) നോമിനിയായിട്ടാണു പ്രസിഡന്റ് സ്ഥാനത്തേക്ക് ഉയര്‍ന്നത്. 1984 മുതല്‍ 1994 വരെ രണ്ടു തവണ വൈസേക്കര്‍ ജര്‍മനിയുടെ പ്രസിഡന്റുസ്ഥാനം അലങ്കരിച്ചു. 1989 നവംബര്‍ 10ന് ബര്‍ലിന്‍ മതില്‍ പൊളിച്ചുനീക്കാന്‍ ഇദ്ദേഹം മുന്‍പന്തിയിലുണ്ടായിരുന്നു.

ജനഹിതതത്തിനനുസരിച്ചുള്ള പല നല്ല കാര്യങ്ങള്‍ക്കും വൈസേക്കര്‍ അന്നത്തെ ചാന്‍സലറായായിരുന്ന ഹെല്‍മുട്ട് കോള്‍ മന്ത്രിസഭയ്ക്ക് ഉപദേശം നല്‍കിയിരുന്നത് സല്‍ഭരണത്തിനു കാരണമായി.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍