അക്ഫീല്‍ഡില്‍ വചന പ്രഘോഷണവും രോഗശാന്തിശുശ്രൂഷയും ഫെബ്രുവരി 15ന്
Saturday, January 31, 2015 8:37 AM IST
ഈസ്റ് സസെക്സ്: മലയാളികളായ വിശ്വാസികള്‍ക്കും അതുപോലെ വിവിധ രാജ്യങ്ങളിലും ഭാഷകളിലുമുള്ള ക്രൈസ്തവര്‍ക്കും ഒരുപോലെ പങ്കെടുത്ത് ക്രിസ്തുവിലുള്ള വിശ്വാസം ആഴപ്പെടുത്തുന്നതിനും ആഗോള സുവിശേഷവത്കരണത്തില്‍ പങ്കാളികളാകുവാനും വേണ്ടി അക്ഫീല്‍ഡ് കേരള കാത്തലിക് കമ്യൂണിറ്റി ഒരുക്കുന്ന ഇംഗ്ളീഷ് ധ്യാനം ഫെബ്രുവരി 15നു(ഞായര്‍) ഉച്ചകഴിഞ്ഞ് രണ്ടു മുതല്‍ ആറു വരെ നടക്കും.

അക്ഫീല്‍ഡിലെയും അടുത്ത പ്രദേശങ്ങളിലെയും ഇംഗ്ളീഷ് ഇടവകവ വൈദികര്‍ ചേര്‍ന്ന് അര്‍പ്പിക്കുന്ന സമൂഹബലി, ശുശ്രൂഷകള്‍ക്ക് ഫാ. സോജി ഓലിക്കല്‍ പ്രധാന കാര്‍മികത്വം വഹിക്കും.

ധ്യാന വിജയത്തിനായി ഫാ. സ്റീഫന്‍, ഫാ. കെവിന്‍ എന്നീ ഇടവക വികാരിമാരുടെ നേതൃത്വത്തില്‍ പ്രത്യേക പ്രാര്‍ഥനകള്‍ നടന്നുവരുന്നു. ധ്യാനത്തില്‍ പങ്കെടുത്ത് ദൈവാനുഗ്രഹം പ്രാപിക്കാന്‍ ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.

ആലഃവശഹഹീിടലമ, ഋമ യീൌാല, ഇൃമംലഹ്യ, ഋമ ഏൃശിലെേമറ എന്നീ സ്ഥലങ്ങളില്‍നിന്നു പ്രത്യേക ബസ് സൌകര്യം ഒരുക്കിയിട്ടുണ്ട്.

വിലാസം: ട. ജവശഹശു ചലൃശ ഇമവീേഹശര ഇവൌൃരവ, ചലം ഠീിം, ഒശഴവ ടൃലല ഡരസളശലഹറ, ഠച 22 5ഉഖ.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍