രാജശേഖരന്‍ നായര്‍ക്ക് അന്ത്യാഞ്ജലി, മൃതദേഹം സംസ്കരിച്ചു
Saturday, January 31, 2015 4:28 AM IST
കോട്ടയം: അന്തരിച്ച എന്‍ എന്‍ എസ് സ്കൂള്‍ മുന്‍ അധ്യാപകന്‍ തൃക്കൊടിത്താനം പായികാട് ശാലിനിയില്‍ രാജശേഖരന്‍ നായരുടെ (73) മൃതദേഹം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ സംസ്കരിച്ചു. അമേരിക്കയിലെ പ്രമുഖ മലയാളി സംഘടനാ പ്രവര്‍ത്തകരായ ഡോ. നിഷ പിള്ള (ന്യൂയോര്‍ക്ക്), നിഷാന്ത് നായര്‍ (ന്യൂയോര്‍ക്ക്) എന്നിവരുടെ പിതാവാണ്. തൃക്കൊടിത്താനം പഞ്ചായത്ത് അംഗം, അയര്‍ക്കാട്ടുവയല്‍ പയനിയര്‍ യുപി സ്കൂള്‍ മാനേജര്‍, തുടങ്ങിയ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. ഭാര്യ:സുശീലാമ്മ. ഉണ്ണികൃഷ്ണപിള്ള (ന്യൂയോര്‍ക്ക്), രേഖാ നായര്‍ (ന്യൂയോര്‍ക്ക്) എന്നിവര്‍ മരുമക്കളാണ്.

ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, സുരേഷ്കുറുപ്പ് എംഎല്‍എ,കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക മുന്‍ പ്രസിഡന്റുമാരായ ശശിധരന്‍ നായര്‍, അനില്‍കുമാര്‍ പിള്ള, ജോയിന്റ് ട്രഷറര്‍ ശ്രീകുമാര്‍ ഉണ്ണിത്താന്‍, ഷാജി എഡ്വേര്‍ഡ് (ഫോമ) കോമളന്‍ പിള്ള (നായര്‍ ബനവലന്റ് അസോസിയേഷന്‍), ഗോപിക്കുറുപ്പ് (എന്‍ എന്‍ എസ് നോര്‍ത്ത് അമേരിക്ക) ജി.കെ നായര്‍ ( അയ്യപ്പ സേവാ സംഘം), പി ശ്രീകുമാര്‍ ( ജന്മഭൂമി), ഗോപാലന്‍ നായര്‍ (മഹിമ), തുടങ്ങി പ്രമുഖര്‍ അന്തിമോപചാരം അര്‍പ്പിച്ചു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം