എസ്ബി അലുംമ്നി ക്രിസ്മസ് -പുതുവത്സരാഘോഷവും അവാര്‍ഡ് നൈറ്റും
Saturday, January 31, 2015 4:27 AM IST
ഷിക്കാഗോ: ഷിക്കാഗോ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ചങ്ങനാശേരി എസ്ബി ആന്‍ഡ് അസംപ്ഷന്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയുടെ ക്രിസ്മസ് -പുതുവത്സരാഘോഷവും, ഹൈസ്കൂള്‍ എക്സലന്‍സ് അവാര്‍ഡ് നൈറ്റും മൌണ്ട് പ്രോസ്പെക്ടസിലുള്ള കണ്‍ട്രി ഇന്നില്‍ വെച്ച് നടന്നു.

ഗുഡ്വിന്‍, ജാസ്മിന്‍, ജസ്റീന, ഗ്രേസ്ലിന്‍ എന്നീ കുട്ടികളുടെ പ്രാര്‍ത്ഥനാ ഗാനത്തോടുകൂടി സമ്മേളനം ആരംഭിച്ചു. പ്രസിഡന്റ് ചെറിയാന്‍ മാടപ്പാട്ട് അധ്യക്ഷതവഹിച്ചു. ഷിബു അഗസ്റിന്‍ ഏവര്‍ക്കും സ്വാഗതം ആശംസിച്ചു. എസ്.ബി അലുംമ്നികളായ ഡോ. റോയി തോമസും, ഡോ. ഫിലിപ്പ് വെട്ടിക്കാട്ടും മുഖ്യാതിഥികളായിരുന്നു.

അരുണ്‍ മാടപ്പാട്ട്, ഷീനാ പന്തപ്ളാക്കല്‍, ക്രിസ്റഫര്‍ തുരത്തിയില്‍, കെവിന്‍ കുഞ്ചെറിയ, ഷാലു കോയിക്കല്‍ എന്നിവരാണ് യഥാക്രമം മാത്യു വാച്ചാപറമ്പില്‍ സ്മാരക ക്യാഷ് അവാര്‍ഡും പ്രശസ്തിപത്രവും സംഘടനയുടെ രക്ഷാധികാരി റവ.ഡോ. ജോര്‍ജ് മഠത്തിപ്പറമ്പില്‍ പൌരോഹിത്യ ജൂബിലി സ്മാരക ക്യാഷ് അവാര്‍ഡും പ്രശസ്തിപത്രവും, ബാക്കി മൂവരും എസ്.ബി അലുംമ്നി ഹൈസ്കൂള്‍ എക്സലന്‍സ് അവാര്‍ഡും കരസ്ഥമാക്കിയിട്ടുള്ള ഈവര്‍ഷത്തെ വിജയികള്‍.

അവാര്‍ഡ് ജേതാക്കളായവര്‍ യഥാക്രമം ചെറിയാന്‍- ബ്രിജിറ്റ് മാടപ്പാട്ട്, ആന്റണി- അല്‍ഫോന്‍സാ പന്തപ്ളാക്കല്‍, എബി- ഗ്രേസി തുരുത്തിയില്‍, സോവിച്ചന്‍- ജോളി കുഞ്ചെറിയ, ജോസഫ്- ജാന്‍സി കോയിക്കല്‍ എന്നീ അലുംമ്നി അംഗങ്ങളായ ദമ്പതികളുടെ മക്കളാണ്.

ഈവര്‍ഷത്തെ ഹൈസ്കൂള്‍ എക്സലന്‍സ് അവാര്‍ഡ് സ്പോണ്‍സര്‍ ചെയ്തിരിക്കുന്നത് പരേതനായ മാത്യു വാച്ചാപറമ്പിലിന്റെ സ്മരണയ്ക്കായി അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളാണ്. ആഘോഷങ്ങള്‍ക്ക് നിറമേകിയ ഏതാനും കലാപരിപാടികളും സംഘടിപ്പിച്ചു. അലീഷ, ഗ്രേസ് ലിന്‍, ജസ്ലിന്‍, ജെന്നി, ജിസ, നേഹാ എന്നീ കുരുന്നുകളുടെ നൃത്തവും, ബിനു ആന്‍ഡ് ഗീത ഉറുമ്പിക്കലിന്റെ ഗാനവും, അലുംമ്നി അംഗങ്ങളുടെ ക്രിസ്തുമസ് കരോള്‍ ഗാനവും ആഘോഷങ്ങള്‍ക്ക് ചാരുത പകര്‍ന്നു.

പരിപാടികള്‍ക്ക് ചെറിയാന്‍ മാടപ്പാട്ട്, ആന്റണി ഫ്രാന്‍സീസ്, ജയിംസ് ഓലിക്കര, എബി തുരുത്തിയില്‍, ഷിബു അഗസ്റിന്‍, ബിജി കൊല്ലാപുരം, ഷാജി കൈലാത്ത്, ജോജോ വെങ്ങാന്തറ, സണ്ണി വള്ളിക്കളം, ജോഷി വള്ളിക്കളം, ജോസ് ചേന്നിക്കര, ബോബന്‍ കളത്തില്‍, ഷീബാ ഫ്രാന്‍സീസ്, റെറ്റി കൊല്ലാപുരം എന്നിവര്‍ നേതൃത്വം നല്‍കി. പി.ആര്‍.ഒ ആന്റണി ഫ്രാന്‍സീസ് അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം