ഐഎന്‍ഒസി കേരള റിപ്പബ്ളിക് ദിനാഘോഷം: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
Friday, January 30, 2015 10:07 AM IST
ഫിലാഡല്‍ഫിയ: ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് കേരള പെന്‍സില്‍വാനിയ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ ഇന്ത്യയുടെ 66-ാമത് റിപ്പബ്ളിക് ദിനാഘോഷം ജനുവരി 31ന് (ശനി) വൈകുന്നേരം 4.30 മുതല്‍ ഫിലാഡല്‍ഫിയ അസന്‍ഷന്‍ മാര്‍ത്തോമ ഓഡിറ്റോറിയത്തില്‍ നടക്കും.

മീറ്റിംഗില്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്റെയും കേരളത്തിലെയും അമേരിക്കയിലെയും പ്രമുഖ നേതാക്കള്‍ പങ്കെടുക്കും. പൊതുസമ്മേളനത്തോടനുബന്ധിച്ച് ജീമോന്‍ ജോര്‍ജിന്റെയും നെല്‍സണ്‍ പണിക്കരുടെയും നേതൃത്വത്തില്‍ കള്‍ച്ചറല്‍ പ്രോഗ്രാമും നടക്കും. ഫിലാഡല്‍ഫിയായിലെ മലയാളി സമൂഹം പങ്കെടുക്കുന്ന സമ്മേളനത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി കുര്യന്‍ ജോര്‍ജ് (പ്രസിഡന്റ്) 610 457 5868, സന്തോഷ് ഏബ്രഹാം (സെക്രട്ടറി) 215 605 6914, ഡാനിയേല്‍ പി. തോമസ് (പബ്ളിസിറ്റി കണ്‍വീനര്‍) എന്നിവര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: അലന്‍ ചെന്നിത്തല