എസ്കെഎസ്എസ്എഫ് മനുഷ്യജാലിക സ്നേഹസൌഹാര്‍ദ വിളംബരമായി
Friday, January 30, 2015 10:05 AM IST
മനാമ: 'രാഷ്ട്രരക്ഷയ്ക്കു സൌഹൃദത്തിന്റെ കരുതല്‍' എന്ന പ്രമേയത്തില്‍ എസ്കെഎസ്എസ്എഫ് ബഹറിന്‍ റിപ്പബ്ളിക്ദിനത്തോടനുബന്ധിച്ച് പാക്കിസ്ഥാന്‍ ക്ളബില്‍ സംഘടിപ്പിച്ച മനുഷ്യജാലിക സ്നേഹസൌഹാര്‍ദ സന്ദേശത്തിന്റെ വിളംബരമായി.

ഭരണഘടനാനുസൃതമായി എല്ലാ വിഭാഗങ്ങള്‍ക്കും ജീവിക്കാനുള്ള വിശ്വാസാചാരാനുഷ്ടാനങ്ങളനുവര്‍ത്തിക്കാന്‍ തുല്യ അവകാശമുണ്െടന്നും ഇന്ത്യന്‍ പൈതൃകം കാത്തുസൂക്ഷിക്കാന്‍ ഓരോ ഭാരതീയനും തയാറാവണമെന്നും മുഖ്യാതിഥിയായി പങ്കെടുത്ത എസ്കെഎസ്എസ്എഫ് സ്റേറ്റ് ജനറല്‍ സെക്രട്ടറി അഡ്വ. ഓണമ്പിള്ളി മുഹമ്മദ് ഫൈസി ഓര്‍മപ്പെടുത്തി.

സ്വാഗതസംഘം ചെയര്‍മാന്‍ എം.പി സൈദലവി മുസ്ലിയാരുടെ അധ്യക്ഷതയില്‍ സമസ്ത ബഹറിന്‍ പ്രസിഡന്റ് സയിദ് ഫക്റുദ്ദീന്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. എസ്കെഎസ്എസ്എഫ് ബഹറിന്‍ കമ്മിറ്റി പ്രസിഡന്റ് ഉമറുല്‍ ഫാറൂഖ് ഹുദവി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ബഹറിന്‍ മാര്‍ത്തോമ ചര്‍ച്ച് വികാരി ഫാ. രഞ്ജി വര്‍ഗീസ്, നാരായണ കള്‍ച്ചറല്‍ സൊസൈറ്റി ചെയര്‍മാന്‍ ഷാജി കാര്‍ത്തികേയന്‍, കെഎംസിസി ജനറല്‍ സെക്രട്ടറി ഹസൈനാര്‍ കളത്തിങ്ങല്‍, സമസ്ത ബഹറിന്‍ ജനറല്‍ സെക്രട്ടറി എസ്.എം അബ്ദുള്‍ വാഹിദ് ആശംസകള്‍ നേര്‍ന്നു.

അബ്ദുള്‍ ജലീല്‍ ബാഖവി, ഹംസ അന്‍വരി മോളൂര്‍, വി.കെ. കുഞ്ഞിമുഹമ്മദ് ഹാജി, എസ്.വി. ജലീല്‍, മുസ്തഫ കളത്തില്‍, കെ.ടി. സലിം, കെ.സി.എ. ബക്കര്‍, ചെമ്പന്‍ ജലാല്‍, റഫീഖ് അബ്ദുള്ള, ടി. അന്തുമാന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. അജ്മല്‍ റോശന്‍, അലവി നാസിബ്, ഇസ്മായില്‍ ദേശീയോദ്ഗ്രഥന ഗാനവും അഫ്നാന്‍ ഒ.വി, ജംഷീര്‍, നജാഹ് എന്നീ വിദ്യാര്‍ഥികള്‍ ദേശീയഗാനവും ആലപിച്ചു. ജനറല്‍ കവീനര്‍ നൌഷാദ് വാണിമേല്‍ സ്വാഗതവും ജനറല്‍ സെക്രട്ടറി അബ്ദുള്‍ മജീദ് ചോലക്കോട് നന്ദിയും പറഞ്ഞു.