ഫ്രണ്ട്സ് ഓഫ് റാന്നി സംഗമം ഏപ്രില്‍ 18ന്
Friday, January 30, 2015 10:04 AM IST
ഡാളസ്: രാജു ഏബ്രഹാം എംഎല്‍എ 2002 ജൂലൈ 22ന് ഉദ്ഘാടനം ചെയ്ത് പ്രവര്‍ത്തനം ആരംഭിച്ച ഫ്രണ്ട്സ് ഓഫ് റാന്നി എന്ന സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ദൃഢപ്പെടുത്തുന്നതിന്റെ ഭാഗമായി കേരളത്തിന്റെ മലയാള റാണി എന്നറിയപ്പെടുന്ന റാന്നിയിലെ നിവാസികളുടെ സ്നേഹവും കൂട്ടായ്മയും ഊട്ടി ഉറപ്പിക്കുവാന്‍ ഒരു സ്നേഹസംഗമം നടത്തുന്നു.

പരസ്പരം പരിചയപ്പെടാനും സ്നേഹബന്ധം പുനഃസ്ഥാപിക്കുവാനും തുറസായ സ്ഥലംതന്നെ വേണമെന്ന പൊതുവായ തീരുമാനം മാനിച്ച് ഏപ്രില്‍ 18ന് (ശനി) രാവിലെ 10.30 മുതല്‍ ഉച്ചകഴിഞ്ഞ് രണ്ടുവരെയുള്ള സമയത്താണു സംഗമം ക്രമീകരിച്ചിരിക്കുന്നത്.

ജാതിമത ഭേദമെന്യെ നടക്കുന്ന സംഗമത്തെ സ്വാഗതം ചെയ്യുന്നതോടൊപ്പം പരസ്പരസ്നേഹവും സൌഹൃദവും നിലനിര്‍ത്തുവാന്‍ ഡാളസിലുള്ള റാന്നി നിവാസികള്‍ സകുടുംബം സംബന്ധിക്കണമെന്നു സംഘാടകര്‍ അറിയിച്ചു.

സംഗമം നടക്കുന്ന സ്ഥലത്തിന്റെ വിലാസം: ങമ്യൃ ഒലമറ ഇമൃലൃേ ജമൃസ മിറ ഗശറ ഇീൃൃമഹ, 2320 ഒലമറ ഘമില, ഇമൃൃീഹഹീി, ഠത 75006

വിശദ വിവരങ്ങള്‍ക്ക്: സുഭാഷ് മാത്യു പനവേലില്‍ 469 877 0130, ഷിജു ഏബ്രഹാം വടക്കേമണ്ണില്‍ 214 929 3570, എബി ചെറുവാഴക്കുന്നേല്‍ 214 727 4684. രാജു പിള്ള പുതുപറമ്പില്‍ 469 995 9828.

റിപ്പോര്‍ട്ട്: എബി തോമസ്