മതബോധന ദിനവും ഇടവകദിനവും ആഘോഷിച്ചു
Thursday, January 29, 2015 9:23 AM IST
ബംഗളൂരു: ജാലഹള്ളി സെന്റ് തോമസ് ദേവാലയത്തില്‍ ഇടവകദിനാഘോഷവും മതബോധനദിനാചരണവും 18 ന് നടത്തി.

രാവിലെ 8.30ന് ആഘോഷമായ ദിവ്യബലിക്ക് ഫാ. ടോമി ഉറുമ്പുംകുഴി സിഎംഎഫ് മുഖ്യകാര്‍മികത്വം വഹിച്ചു. തുടര്‍ന്ന് വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ വാര്‍ഡ് തലത്തിലുള്ള കലാപരിപാടികളും സമ്മാനദാനവും ഉച്ചഭക്ഷണവും നടന്നു.

ആഘോഷപരിപാടികള്‍ക്ക് ഇടവക വികാരി ഫാ. ജയിംസ് നടയ്ക്കല്‍ നേതൃത്വം വഹിച്ചു.