ബാബുസാപാളയ ദേവാലയത്തില്‍ തിരുനാള്‍
Thursday, January 29, 2015 9:22 AM IST
ബംഗളൂരു: ബാബുസാപാളയ സെന്റ് ജോസഫ് ദേവാലയത്തില്‍ വിശുദ്ധ യൌസേപ്പിതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും നിരുനാളിനു തുടക്കമായി. 16ന് വൈകുന്നേരം 6.15 ന് നടന്ന കൊടിയേറ്റ കര്‍മത്തിന് ഫാ. സജി വര്‍ഗീസ് ചൂരപ്പുഴ വിസി മുഖ്യകാര്‍മികത്വം വഹിച്ചു.

ഇന്നലെ വൈകുന്നേരം കലാസന്ധ്യയും സ്നേഹവിരുന്നും നടന്നു. പ്രധാന തിരുനാള്‍ ദിവസമായ ഇന്നു വൈകുന്നേരം നാലിന് ദിവ്യബലിക്കും നൊവേനയ്ക്കും ലദീഞ്ഞിനും ഫാ. ജോസ് കളപ്പുരയ്ക്കല്‍ വിസി മുഖ്യകാര്‍മികത്വം വഹിക്കും. എപ്പിസ്കോപ്പല്‍ വികാരി റവ.ഡോ. മാത്യു കോയിക്കര സിഎംഐ തിരുനാള്‍ സന്ദേശം നല്കും. തുടര്‍ന്ന് ആഘോഷമായ തിരുനാള്‍ പ്രദക്ഷിണവും നടക്കും.

എല്ലാ തിരുനാള്‍ ദിവസങ്ങളിലും ദിവ്യബലി, നൊവേന, ലദീഞ്ഞ് എന്നിവയും ഉണ്ടായിരിക്കും. തിരുനാളില്‍ പങ്കെടുത്ത് അനുഗ്രഹങ്ങള്‍ പ്രാപിക്കാന്‍ ഏവരെയും ക്ഷണിക്കുന്നതായി ഇടവക വികാരി ഫാ. സജി വര്‍ഗീസ് വിസി, സഹവികാരി ഫാ. വില്യം ജോണ്‍ ബോസ്കോ വിസി എന്നിവര്‍ അറിയിച്ചു.