ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി റിപ്പബ്ളിക്ദിനം ആഘോഷിച്ചു
Thursday, January 29, 2015 8:30 AM IST
റിയാദ്: ഭാരതത്തിന്റെ 66-ാമത് റിപ്പബ്ളിക് ദിനാഘോഷം റിയാദ് ഒഐസിസി സെന്‍ട്രല്‍ കമ്മിറ്റി ബത്തയിലെ അല്‍റയാന്‍ ഓഡിറ്റോറിയത്തില്‍ ആഘോഷിച്ചു.

അബ്ദുള്ള രാജാവിന്റെ വിയോഗത്തെത്തുടര്‍ന്ന് ലളിതമായ പരിപാടികളോടെയായിരുന്നു ഇന്ത്യന്‍ സമൂഹം റിപ്പബ്ളിക്ദിനം ആഘോഷിച്ചത്. സെന്‍ട്രല്‍ കമ്മിറ്റി സീനിയര്‍ വൈസ് പ്രസിഡന്റ് സലിം കളക്കരയുടെ അധ്യക്ഷതയില്‍ കൂടിയ പരിപാടി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് കുഞ്ഞി കുമ്പള ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി അബ്ദുള്ള വല്ലാഞ്ചിറ ആമുഖവും ഡോ. അബ്ദുള്‍ സലാം മുഖ്യ പ്രഭാഷണവും നടത്തി.

ഗ്ളോബല്‍ കമ്മിറ്റി അംഗം ഷാജി കുന്നിക്കോട്, വൈസ് പ്രസിഡന്റുമാരായ രഘുനാഥ് പറശിനിക്കടവ്, ഷംനാദ് കരുനാഗപ്പള്ളി, നാഷണല്‍ കമ്മിറ്റി അംഗം ജലാല്‍ മൈനാഗപ്പള്ളി, ജനറല്‍ സെക്രട്ടറി പ്രമോദ് പൂപ്പാല എന്നിവര്‍ പ്രസംഗിച്ചു. ഷാനവാസ് മുനമ്പത്ത് സ്വാഗതവും ഷൌക്കത്ത് മഞ്ചേരി നന്ദിയും പറഞ്ഞു. വര്‍ഗീസ്, സജ്ജാദ് ഖാന്‍, ഷെഫീക്ക് കിനാലൂര്‍, ഷുക്കൂര്‍ എന്നിവര്‍ പരിപാടികള്‍ക്കു നേത്യത്വം നല്‍കി. ചടങ്ങില്‍ റിയാദിലെ സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍