ഫരീദാബാദ് രൂപത മതബോധനാധ്യാപകര്‍ക്കായി കണ്‍വന്‍ഷന്‍ നടത്തി
Thursday, January 29, 2015 8:22 AM IST
ഫരീദാബാദ് രൂപത മതബോധന അധ്യാപകര്‍ക്കായി കണ്‍വന്‍ഷന്‍ നടത്തി. ലാദോ സരായി ലിറ്റില്‍ ഫ്ളവര്‍ ചര്‍ച്ചില്‍ നടന്ന കണ്‍വന്‍ഷന്‍ ആര്‍ച്ച്ബിഷപ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര ഉദ്ഘാടനം ചെയ്തു. ഫാ. കുരുവിള മരോട്ടിക്കല്‍ കണ്‍വന്‍ഷന് നേതൃത്വം നല്‍കി. ഫാ. പോള്‍ മുഞ്ഞോലി ക്ളാസെടുത്തു. സെക്രട്ടറി റെജി തോമസ് വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്