ഇന്ത്യന്‍ റിപ്പബ്ളിക് വാര്‍ഷികവും ഡാളസ് സൌഹൃദ വേദിയുടെ രണ്ടാം വാര്‍ഷികവും ആഘോഷിച്ചു
Thursday, January 29, 2015 8:21 AM IST
ഡാളസ്: ഇന്ത്യയുടെ 65-ാമത് റിപ്പബ്ളിക് വാര്‍ഷികവും ഡാളസ് സൌഹൃദവേദിയുടെ രണ്ടാം വാര്‍ഷികവും സംയുക്തമായി ആഘോഷിച്ചു. ജനുവരി 25നു (ഞായര്‍) വൈകുന്നേരം ആറിനു തുടക്കമിട്ട സമ്മേളനത്തില്‍ ഡാളസിലെ യുവാക്കളുടെ ആദര്‍ശമാതൃകയായ റവ. ഡോ. രഞ്ജന്‍ റോയ് മാത്യു വിശിഷ്ടാതിഥിയായി പങ്കെടുത്ത് കേരള സംസ്കാരം പ്രവസി മലയാളികളുടെ ജീവിതത്തില്‍ മാതൃകയാക്കണമെന്നും ഡാളസ് സൌഹൃദ വേദി മലയാളികള്‍ക്കിടയില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ അദ്ദേഹം പ്രകീര്‍ത്തിച്ചു.

ഡാളസ് സൌഹൃദ വേദിയുടെ 'തല തൊട്ടപ്പന്‍' എന്നു വിശേഷിപ്പിച്ചു കൊണ്ടായിരുന്നു ഏബ്രഹാം തെക്കേമുറിയെ പ്രസംഗത്തിനുവേണ്ടി വേദിയിലേക്കു ക്ഷണിച്ചത്.

കേരള സംസ്കാരവും, മലയാളഭാഷയും പ്രവാസജീവിതത്തിന്റെ ഭാഗമാക്കേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം സദസിനെ ഉദ്ബോധിപ്പിച്ചു.

പ്രസിഡന്റ് എബി തോമസിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ സെക്രട്ടറി അജയകുമാര്‍ സ്വാഗതം ആശംസിച്ചു.

സുനിത ജോര്‍ജിനോടൊപ്പം ആര്യ അജയയും എംസിയായി പരിപാടിയുടെ ആദ്യം മുതല്‍ അവസാനം വരെ സ്റേജില്‍ സഹായിയായിരുന്നു.

സുകു വര്‍ഗീസ് സമ്മേളനത്തില്‍ പങ്കെടുത്തവര്‍ക്കു കൃതജ്ഞത അറിയിച്ചു. തുടര്‍ന്ന് വിവിധ കലാപരിപാടികളും അരങ്ങേറി. സ്നേഹവിരുന്നും ഒരുക്കി.

റിപ്പോര്‍ട്ട്: എബി മക്കപ്പുഴ