ഉത്തര ഗുരുവായൂരപ്പനു ദീപക്കാഴ്ചയൊരുക്കി മയൂര്‍വിഹാര്‍
Thursday, January 29, 2015 8:20 AM IST
ന്യൂഡല്‍ഹി: ഉത്തര ഗുരുവായൂരപ്പനു മണ്‍ചെരാതുകളില്‍ ലക്ഷദീപങ്ങളാല്‍ മയൂര്‍വിഹാറിലെ മലയാളികള്‍ അര്‍ച്ചനയുടെ വിസ്മയക്കാഴ്ചയൊരുക്കി. മൂന്നാമത് തവണയാണ് ഉത്തര ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ ലക്ഷദീപാര്‍ച്ചന ഒരുക്കുന്നത്.

വൈകുന്നേരം ശ്രീകോവില്‍ നടതുറന്നു ദര്‍ശനം നടന്നതിനുശേഷമായിരുന്നു ദീപാര്‍ച്ചന ആരംഭിച്ചത്. സമീപ പ്രദേശങ്ങളില്‍നിന്നെല്ലാം വൈകുന്നേരം ആറോടെ ഭക്തരുടെ പ്രവാഹമായിരുന്നു. പല ഡിസൈനുകളിലും രൂപഭാവങ്ങളിലുമൊക്കെ മണ്‍വിളക്കുകള്‍ ചേര്‍ത്തുവച്ച് ക്ഷേത്രാങ്കണവും പരിസരവും നേരത്തേതന്നെ ദീപാര്‍ച്ചനയ്ക്കായി ഒരുക്കിയിരുന്നു.

ക്ഷേത്ര ഭരണസമിതിയായ ആര്‍ഷ ധര്‍മപരിഷദ് ഭാരവാഹികളും ഭക്തസമൂഹവും പരിപാടികള്‍ക്കു നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: പി.എന്‍. ഷാജി