ആം ആദ്മി വെല്‍ഫയര്‍ അസോസിയേഷന്‍ ജിദ്ദാ ഘടകം അതീവ ദുഃഖം രേഖപ്പെടുത്തി
Thursday, January 29, 2015 4:28 AM IST
ജിദ്ദ: സൌദി ഭരണാധികരിയായിരുന്ന അബ്ദുള്ള ബിന്‍ അബദുല്‍ അസീസ് രാജാവിന്റെ വിയോഗത്തില്‍ ആം ആദ്മി വെല്‍ഫയര്‍ അസോസിയേഷന്‍ ജിദ്ദാ ഘടകം അതീവ ദുഃഖം രേഖപ്പെടുത്തി. രാജ്യത്തു അഥിതി കളായി ജോലിക്കെത്തുന്ന വ്യത്യസ്ത നാടുകളിലെ പാവപ്പെട്ടവര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും ഒരത്താണിയായിരുന്ന ആ ഭരണാധികാരിക്ക് സര്‍വശക്തന്‍ പരലോകമോക്ഷം പ്രധാനം ചെയ്യട്ടെ എന്ന് യോഗം പ്രാര്‍ഥിച്ചു. പുതിയ ഭരണാധികാരിയായി അധികാരമേറ്റ ഇരു ഹരമുകളുടെ സംരക്ഷകന്‍ സല്‍മാന്‍ ബിന്‍ അബദുല്‍ അസീസ് അല്‍സൌദ് രാജാവിന് പൂര്‍വാധികം ശക്തിയോടെ രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കാന്‍ കഴിയട്ടെ എന്നും യോഗം ആശംസിച്ചു.

ശരഫിയ ഗള്‍ഫ് ഹോട്ടലില്‍ വെളളിയാഴ്ച വൈകുന്നേരം ചേര്‍ന്ന അടിയന്തര യോഗത്തില്‍ ആവാസ് ജിദ്ദ പ്രസിഡന്റ് ആടംബുലാന്‍ ബഷീര്‍ അദ്ധ്യക്ഷം വഹിച്ചു. തികചും മലീനസപ്പെട്ടു കിടക്കുന്ന ഇന്ത്യന്‍ ദേശീയ സംസ്ഥാന ഭരണ കൂട ക്രൂരതകളില്‍ നിന്നുള്ള മോചനത്തിനായി ആം ആദ്മി പാര്‍ട്ടിയുടെ ഭാവി ശോഭാനമാക്കാന്‍ തന്നാലാവുന്ന സാമ്പത്തിക സഹായങ്ങള്‍ നല്‍കി അര്‍പ്പണ ബോധത്തോടെ പ്രതികരിക്കാന്‍ എല്ലാ പ്രവര്‍ത്തകരോടും യോഗം ആഹ്വാനം ചെയ്തു. ആവാസ് ജിദ്ദാ കമ്മറ്റിയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗാം ഫെബ്രുവരി 13 ന് ലക്കി ദര്‍ബാറില്‍ ചേരുന്നതും പുതിയ ഭാരവാഹികളെ തിരെഞ്ഞെടുക്കുന്നതുമായിരിക്കും.

യോഗത്തില്‍ ജംഷി ഡെക്കാന്‍, ശംസുദ്ധീന്‍ എലെടത്ത് , താജുദ്ദീന്‍ കംബാല , ജഷീര്‍, നിസാര്‍ കെ. തുടങ്ങിയവര്‍ സംസാരിച്ചു. ടി.പി. ഹാരിസ് സ്വാഗതവും സമീര്‍ ഇല്ലിക്കല്‍ നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: മുസ്തഫ കെ.ടി പെരുവള്ളൂര്‍