നിശബ്ദരാക്കുന്നതിന് കുട്ടികളുടെ കഴുത്ത് അറുത്ത മാതാവ് അറസ്റ്റില്‍
Thursday, January 29, 2015 4:24 AM IST
വാഷിങ്ടണ്‍: കരയുന്ന മൂന്ന് പിഞ്ചുകുഞ്ഞുങ്ങളുടെ ശല്യം ഒഴിവാക്കുന്നതിന് കറിക്കത്തി ഉപയോഗിച്ചു കഴുത്തറുത്ത 29-കാരി ക്രിസ്റ്റിന ബൂത്തിനെ ജനുവരി 26-ന് ഞായറാഴ്ച വാഷിംഗ്ടണ്‍ പൊലീസ് അറസ്റ്റ് ചെയ്തു.

കുട്ടികളെ നോക്കുന്നതിന് ഭര്‍ത്താവില്‍ നിന്നും യാതൊരു സഹായവും ലഭിക്കാത്തതിനെ തുടര്‍ന്ന് കുട്ടികളുടെ കരച്ചില്‍ നിര്‍ത്തുന്നതിന് ആറ് മാസം പ്രായമുളള ഇരട്ട കുട്ടികളുടേയും രണ്ടു വയസുളള കുട്ടിയുടേയും കഴുത്ത് കറിക്കത്തി ഉപയോഗിച്ച് മുറിച്ചതെന്നും പൊലീസിന്റെ ചോദ്യം ചെയ്യലില്‍ ക്രിസ്റ്റീന പറഞ്ഞു.

ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടികള്‍ ശസ്ത്രക്രിയയ്ക്കുശേഷം സുഖം പ്രാപിച്ചു വരുന്നതായി ആശുപത്രി അധികൃതര്‍ പറഞ്ഞു.അറസ്റ്റ് ചെയ്ത മാതാവിന് മൂന്ന് മില്യണ്‍ ഡോളര്‍ ജാമ്യം അനുവദിച്ചിട്ടുണ്ട്.

ഇരട്ടക്കുട്ടികളുടെ പ്രസവത്തിനുശേഷം ഭാര്യ മാനസികാസ്വസ്ഥത പ്രകടിപ്പിച്ചിരുന്നതായി ഭര്‍ത്താവ് തോമസ് പൊലീസിനോട് പറഞ്ഞു.

റിപ്പോര്‍ട്ട്: പി. പി. ചെറിയാന്‍