കുവൈറ്റില്‍ മലയാളി യുവാവ് പുക ശ്വസിച്ച് ശ്വാസം മുട്ടി മരിച്ചു
Wednesday, January 28, 2015 6:25 AM IST
കുവൈറ്റ്: കുവൈറ്റില്‍ മലയാളി യുവാവ് പുക ശ്വസിച്ച് ശ്വാസം മുട്ടി മരിച്ചു.കണ്ണൂര്‍ മട്ടന്നൂര്‍ വെളിയമ്പ്ര സ്വദേശി സിദ്ധീഖ് (39) പോക്കുന്നത്ത് ആണു പുക ശ്വസിച്ച് കൊണ്ടുണ്ടായ ശ്വാസ തടസം മൂലം മരണമടഞ്ഞത്. ഖൈറാനില്‍ ഇയാള്‍ ജോലി ചൈതിരുന്ന സ്ഥാപനത്തിനു ചേര്‍ന്നുള്ള താമസ സ്ഥലത്ത് വെച്ചാണു അപകടം ഉണ്ടായത്. തണുപ്പ് അകറ്റാന്‍ വേണ്ടി റൂമില്‍ സ്ഥാപിച്ച കരി പെട്ടിയില്‍ നിന്നും ഉയര്‍ന്ന പുക പടലം ശ്വസിച്ചാണു അപകടം ഉണ്ടായത് എന്നാണ് നിഗമനം. ഉറങ്ങി പോയ ഇയാളെ പിന്നീട് മരിച്ച നിലയൊല്‍ കണ്െടത്തുകയായിരുന്നു. ഭാര്യ ഹഫ്സ..മക്കള്‍ ഹസ്ന, ഫര്‍ഹാന.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍