കെ.എം. മാണിക്കു പിന്നില്‍ അണിനിരക്കണം: ബേബി ഊരാളില്‍
Wednesday, January 28, 2015 6:22 AM IST
ന്യൂയോര്‍ക്ക്: ധനമന്ത്രി കെ.എം. മാണിയെ ചതിക്കുഴിയില്‍ പെടുത്തി വേട്ടയടുന്നവര്‍ക്കെതിരെ കേരളീയ സമൂഹം മുന്നോട്ടു വരണമെന്നു സാമൂഹിക സാംസ്കാരിക നേതാവും മാധ്യമ പ്രവര്‍ത്തകനുമായ ബേബി ഊരാളില്‍ ആവശ്യപ്പെട്ടു. പെട്ടെന്നൊരു ദിവസം അദ്ദേഹം അഴിമതിക്കാരനായി എന്നു പറഞ്ഞാല്‍ വിശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ട്. അതുപോലെ ഇന്‍സ്റാള്‍മെന്റായി കോഴ കൊടുത്തു എന്നു പറയുന്നതിലും അവിശ്വസനീയതയുണ്ട്.മാണി സാര്‍ മാത്രം വിചാരിച്ചാല്‍ നടക്കാത്ത കാര്യത്തിനു അദ്ധേഹത്തിനു പണം കൊടുത്തു കാര്യം നേടാം എന്നു കരുതിയെന്നതും സംശയാസ്പദമാണ്.

കേരളം കണ്ടിട്ടുള്ള രാഷ്ട്രീയ ആചാര്യന്മാരില്‍ മുന്‍നിര നേതാവാണ് കെ.എം. മാണി. ഈശ്വര വിശ്വാസികളുടെ പാര്‍ട്ടി എന്നറിയപ്പെടുന്ന കേരളാ കോണ്‍ഗ്രസ് അന്നും ഇന്നും കര്‍ഷകരുടെ താങ്ങും തണലുമായി നിലകൊള്ളുന്നു. അതുകൊണ്ടുതന്നെ കേരളാ കോണ്‍ഗ്രസും അതിന്റെ സമുന്നത നേതാവായ കെ.എം. മാണിയും കോണ്‍ഗ്രസിന്റെ കണ്ണിലെ കരടായിരുന്നു. മാണിസാറിന്റെ പ്രവര്‍ത്തനശൈലിയും ക്രാന്തദര്‍ശനവുംഅദ്ദേഹത്തെ തന്റെ അമ്പതു വര്‍ഷത്തെ രാഷ്ട്രീയ പരിചയത്തില്‍ വിവാദത്തിനതീതനാക്കിയിരുന്നു.

കഴിഞ്ഞ അമ്പതു വര്‍ഷം കേരളാ നിയമസഭയില്‍ ക്രിസ്തീയ സഭകളുടെയും വക്താവായിരുന്നു കെ.എം. മാണി. സഭാ നേതൃത്വത്തിന്റേയും അത്മായരുടേയും വിശ്വസ്തനും സുഹൃത്തുമായിരുന്നു അദ്ദേഹം. സഭയുടെ കീഴിലുള്ള ഏതൊരുസ്ഥാപനത്തിന്റേയും തറക്കല്ലിടലിലും ഉദ്ഘാടനത്തിനും വാര്‍ഷികത്തിനും, മുഖ്യ അതിഥികളുടെ നിരയില്‍ ആദ്യം പൊന്തിവരുന്ന പേര് കെ.എം. മാണിയുടേതായിരുന്നു. ഇവര്‍ക്കുണ്ടാകുന്ന ഏതൊരു ചെറിയ പ്രശ്നത്തിനും ആദ്യം സമീപിക്കുനതും കെ.എം. മാണിയെ തന്നെ. ഇന്ന് കേരളത്തിലെ ക്രിസ്ത്യാനികളില്‍, പ്രത്യക്ഷമായോ, പരോക്ഷമായോ മാണി സാറിന്റെ സഹായം ലഭിക്കാത്ത ആരെങ്കിലും ഉണ്െട് ഞാന്‍ വിശ്വസിക്കുില്ല. മാണി സാറിന് ജനപിന്തുണ നല്‍കേണ്ട ഈ അവസരത്തില്‍ ക്രിസ്തീയ സഭകള്‍ ഉറക്കം നടിക്കുന്നതെന്തു കൊണ്ടാണ്? എന്‍എസ്എസും, എസ്എന്‍ഡിപിയും മാണി സാറിനോട് കാണിക്കുന്ന സ്നേഹം എന്തുകൊണ്ട് ക്രിസ്തീയ സഭകള്‍ കാണിക്കുന്നില്ല എന്നും അദ്ദേഹം ചോദിച്ചു.