ആര്‍ഷാ അഭിലാഷിന്റെ 'പുനര്‍ജനിയിലൂടൊരു നക്ഷത്രക്കുഞ്ഞ്' പ്രകാശനം ചെയ്തു
Tuesday, January 27, 2015 5:49 AM IST
ഷിക്കാഗോ: മലയാളത്തിലെ പുതിയ എഴുത്തുകാര്‍ക്കിടയില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച കവയത്രി അര്‍ഷാ അഭിലാഷിന്റെ തൂലികയില്‍ക്കൂടി പിറവിയെടുത്ത കവിതകളുടെ സമാഹാരം 'പുനര്‍ജനിയിലൂടൊരു നക്ഷത്രക്കുഞ്ഞ്' പ്രകാശനം ചെയ്തു. മലയാള സനിമാ പിന്നണി ഗായകന്‍ വേണുഗോപാല്‍ അവതാരിക എഴുതിയിരിക്കുന്ന ഈ പുസ്തകത്തില്‍ പ്രണയവും, വിരഹവും, ചിരിയുമൊക്കെ പ്രമേയമാക്കിയിരിക്കുന്ന നാല്‍പ്പത്തിനാല് കവിതകള്‍ അടങ്ങിയിരിക്കുന്നു. തൃശൂര്‍ ജവഹര്‍ ബാലഘഭവനില്‍ നടന്ന പ്രകാശനവേളയില്‍ മലയാളത്തിലെ പ്രമുഖ സാംസ്കാരിക-സാഹിത്യനായകന്മാര്‍ പങ്കെടുത്തു. ലോഗോസ് ബുക്സ് ആണ് പുസ്തകത്തിന്റെ വിതരണക്കാര്‍.

നോര്‍ത്ത് അമേരിക്കയിലെ വിസ്കോണ്‍സിനില്‍ താമസമാക്കിയിരിക്കുന്ന അര്‍ഷാ അമേരിക്കയില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന 'മലയാളി' മാസികയുടെ എഡിറ്റോറിയല്‍ അംഗം, കോളമിസ്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു. മലയാളം ബ്ളോഗ് രംഗത്ത് സജീവ സാന്നിധ്യമായിരിക്കുന്ന അര്‍ഷാ അഭിലാഷ് പ്രമുഖ ഓണ്‍ലൈന്‍ മാസികയായ ഇ-മഷിയുടെ എഡിറ്റോറിയല്‍ രംഗത്തും, നോര്‍ത്ത് അമേരിക്കയിലെ ആദ്യത്തെ മലയാളം എഫ്.എം ചാനലായ 'മലയാളി എഫ്.എം'-ന്റെ റേഡിയോ ജോക്കി, വാര്‍ത്താ അവതാരക എന്നീ നിലയിലും പ്രവര്‍ത്തിച്ചുവരുന്നു. എഴുത്തിന്റെ ലോകത്ത് ശ്യാമ എന്ന പേരില്‍ തുടങ്ങി, ഇപ്പോള്‍ സ്വന്തം പേരില്‍ അറിയപ്പെടുന്ന അര്‍ഷാ മുമ്പ് പ്രസിദ്ധീകരിച്ച ഭാവാന്തരങ്ങള്‍, ചിരുകകള്‍ ചിലയ്ക്കുമ്പോള്‍, ഹരിശ്രീ കവിതകള്‍ എന്നീ പുസ്തകങ്ങളില്‍ തന്റേതായ പങ്കാളിത്തം നല്‍കിയിരിക്കുന്നു. അധ്യാപനവും എഴുത്തും വായനയുമൊക്കെ കൂടുതല്‍ ഇഷ്ടമേഖലയായിരിക്കുകയും, പല തലങ്ങളിലും വ്യത്യസ്തമായ കൈമുദ്ര ചാര്‍ത്തിയിരിക്കുന്നതുമായ ഈ സാഹിത്യകാരിയെ കൂടുതല്‍ പരിചയപ്പെടുവാനായി ംമിവേമാ്യമാമ.യഹീഴുീ.രീാ സന്ദര്‍ശിക്കുക.

റിപ്പോര്‍ട്ട്: ബെന്നി പരിമണം