ഒഐസിസി നാഷണല്‍ കമ്മിറ്റി മന്ത്രി കെ.സി. ജോസഫിനു സ്വീകരണം നല്‍കി
Sunday, January 25, 2015 11:18 AM IST
കുവൈറ്റ് ഒഐസിസിയുടെ നാഷണല്‍ കമ്മറ്റി പ്രവാസി ക്ഷേമകാര്യ മന്ത്രി കെ.സി. ജോസഫിനു സ്വീകരണം നല്‍കി. കുവൈറ്റ് ഒഐസിസിയൂടെ ഓഫീസ് ഉദ്ഘാടനത്തിനുശേഷം നടന്ന ചടങ്ങില്‍ നാഷണല്‍ കമ്മറ്റി പ്രസിഡന്റ് വര്‍ഗീസ് പുതുക്കുളങ്ങര അധ്യഷത വഹിച്ചു, ജനറല്‍ സെക്രട്ടറി ജോസഫ് തങ്കച്ചന്‍ സ്വാഗതവും രാജീവ് നടുവിലേമുറി നന്ദിയും പറഞ്ഞു വൈസ് പ്രസിഡന്റുമാരായ എബി വരിക്കാട്, വിജയന്‍ കാരയില്‍, സെക്രട്ടറി സുരേഷ് മാത്തൂര്‍ എന്നിവര്‍ പ്രസംഗിച്ചു. കുവൈറ്റ് ഒഐസിസിയുടെ ഉപഹാരം വൈസ് പ്രസിഡന്റ് ഹമീദ് കേളോത്ത് മന്ത്രിക്കു സമ്മാനിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍