മെഗാ കാര്‍ണിവല്‍ സമ്മാനവിതരണം നടത്തി
Sunday, January 25, 2015 11:15 AM IST
കുവൈറ്റ്: കുവൈറ്റിലെ ഇന്ത്യന്‍ കമ്യൂണിറ്റി സ്കൂള്‍ മെഗാ കാര്‍ണിവലിനോടനുബന്ധിച്ച് സംഘടിപ്പിച്ച റാഫിള്‍ കൂപ്പണ്‍ നറുക്കെടുപ്പു വിജയികള്‍ക്കു സമ്മാന വിതരണം നടത്തി.

ഒന്നാം സമ്മാനമായ 50 ഗ്രാം സ്വര്‍ണം ബിന്ദു ജോസഫ് നേടി. രണ്ടാം സമ്മാനമായി 20 ഗ്രാം സ്വര്‍ണവും മൂന്നാം സമ്മാനമായി സ്വര്‍ണച്ചെയിനും നല്‍കി. 60 പേര്‍ക്കു ലക്കി സമ്മാനവും ലഭിച്ചു. വിജയന്‍ കാരയില്‍, ഷെറിന്‍ തോമസ് മാണി, സി. രാജേഷ് നായര്‍ എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം നിര്‍വഹിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍