മലയാളി അസോസിയേഷന്‍ ഓഫ് വിക്ടോറിയ വേള്‍ഡ് കപ്പ് ക്രിക്കറ്റ് പ്രവചന മത്സരം നടത്തുന്നു
Saturday, January 24, 2015 6:43 AM IST
മെല്‍ബണ്‍: മലയാളി അസോസിയേഷന്‍ ഓഫ് വിക്ടോറിയ (ങഅഢ) യും ലിബര്‍ട്ടി ഫിനാന്‍സും (ംംം.ഹശയലൃ്യ.രീാ.മൌ) സംയുക്തമായി 2015 ഐസിസി വേള്‍ഡ് കപ്പ് ക്രിക്കറ്റ് പ്രവചന മത്സരം നടത്തുന്നു.

ംംം.ാമ്മൌൃമഹശമ.രീാ.മൌ/ണീൃഹറരൌുജൃലറശരശീിേ2015 എന്ന ലിങ്കില്‍ നിങ്ങളുടെ പേരും ഇമെയില്‍ വിലാസവും ജയിക്കുമെന്ന് നിങ്ങള്‍ കരുതുന്ന ടീമിന്റെ പേരും രേഖപ്പെടുത്താം. പ്രവചനം ശരിയാകുന്നവരില്‍നിന്നും തെരഞ്ഞെടുക്കുന്ന ഒരാള്‍ക്ക് 'ഐപാഡ് മിനി' സമ്മാനമായി നല്‍കുന്നു. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ മലയാളി അസോസിയേഷന്‍ വിക്ടോറിയയുടെ ഓഫ് ഫേസ് ബുക്ക് പേജില്‍ (ംംം.ളമരലയീീസ.രീാ/ാമഹമ്യമഹലല്ശരീൃശമ) ലഭ്യമാണ്.

മലയാളി അസോസിയേഷന്‍ ഓഫ് വിക്ടോറിയ കഴിഞ്ഞ വര്‍ഷം മാസ് ടാക്സ് നരേവരനുമായി നടത്തിയ ഫുട്ബോള്‍ വേള്‍ഡ് കപ്പ് പ്രവചന മത്സരം വന്‍ വിജയം ആക്കിയ അതെ ആവേശം ഇത്തവണയും പ്രതീക്ഷിക്കുന്നു. ക്രിക്കറ്റ് പ്രവചന മത്സരത്തില്‍ പങ്കെടുക്കുന്ന എല്ലവര്‍ക്കും മലയാളി അസോസിയേഷന്‍ ഓഫ് വിക്ടോറിയയും ലിബര്‍റ്റി ഫിനാന്‍സും സംയുക്തമായി നടത്തുന്ന ഹോം ലോണ്‍ സെമിനാറില്‍ സൌജന്യമായി പങ്കെടുക്കുവാന്‍ അവസരവും ലഭിക്കും.

നിങ്ങളുടെ സൂപ്പര്‍ ആനുവേഷന്‍ ഫണ്ട്, ടാക്സ് അടക്കുന്ന തുക, കുറഞ്ഞ പലിശ നിരക്കുള്ള ഹോം ലോണ്‍ കണ്ടെണ്ടത്താനുള്ള മാര്‍ഗങ്ങള്‍ എന്നിവ റിയല്‍ എസ്റേറ്റ് ഇന്‍വെസ്റ്മെന്റിലൂടെ എങ്ങനെ ഫലപ്രദമായി വിനിയോഗിക്കാം എന്നതും നിങ്ങളുടെ സംശയങ്ങള്‍ക്കുവ്യക്തമായി മലയാളത്തില്‍ അനേക വര്‍ഷത്തെ പ്രവൃത്തിപരിചയമുള്ള പീറ്റര്‍ പൈലി നയിക്കുന്ന സെമിനാറില്‍ സംവദിക്കാം എന്നതും സെമിനാറിനെ വ്യത്യസ്തമാക്കുന്നു.

എല്ലാ മാസവും രണ്ടാമത്തെ ബുധനാഴ്ചകളില്‍ ഡാണ്ടിനോംഗ് സാല്‍വേഷന്‍ ആര്‍മി ഹാളിലാണ് ഹോം ലോണ്‍ സെമിനാര്‍ സംഘടിപ്പിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക്: പീറ്റര്‍ പൈലി 0403312517.