അബ്ദുള്ള രാജാവിന്റെ വിയോഗത്തില്‍ നവയുഗം അനുശോചിച്ചു
Saturday, January 24, 2015 4:09 AM IST
ദമാം: സൌദി ഭരണാധികാരി അബ്ദുള്‍ ബിന്‍ അബ്ദുള്‍ അസീസിന്റെ വിയോഗത്തില്‍ നവയുഗം കേന്ദ്ര കമ്മിറ്റി അനുശോചിച്ചു. സ്വദേശികള്‍ക്കെന്ന പോലെ വിദേശികള്‍ക്കും രാജ്യത്തെ ക്ഷേമപ്രവര്‍ത്തനങ്ങളുടെ ഗുണം കിട്ടുന്ന തരത്തിലായിരുന്നു അബ്ദുള്ള രാജാവിന്റെ ഭരണപരിഷ്കാരങ്ങളെന്നും ലോക സമാധാനത്തിനുവേണ്ടി അദ്ദേഹം എടുത്ത നിലപാടുകള്‍ ലോകം നന്ദിയോടെ സ്മരിക്കുമെന്നും നവയുഗം അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

ആഗോള സാമ്പത്തിക മാന്ദ്യത്തില്‍ സൌദി അറേബ്യയെ പിടിച്ചു നിര്‍ത്തിയ അദ്ദേഹത്തിന്റെ നിര്യാണത്തിലൂടെ നഷ്ടമായത് പശ്ചിമേഷ്യയിലെ ഏറ്റവും ജനപ്രിയനായ ഭരണാധികാരിയാണെന്ന് നവയുഗം അഭിപ്രായപ്പെട്ടു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം