ഐസിഎഫ് താജുല്‍ ഉലമ അനുസ്മരണ സമ്മേളനം ജനുവരി 23ന്
Thursday, January 22, 2015 8:12 AM IST
കുവൈറ്റ്: ഐസിഎഫ് കുവൈറ്റ് നാഷണല്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന താജുല്‍ ഉലമ അനുസ്മരണ സമ്മേളനം ജനുവരി 23ന് (വെള്ളി) ഫര്‍വാനിയ പാക്കിസ്ഥാന്‍ ഇംഗ്ളീഷ് അക്കാഡമി ഹാളില്‍ നടക്കും.

വൈകുന്നേരം 5.30ന് ആരംഭിക്കുന്ന പരിപാടിയില്‍, എസ്വൈഎസ് കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ് അബ്ദുള്ള സഅദി ചെറുവാടി, അനുസ്മരണ പ്രഭാഷണം നടത്തും. തുടര്‍ന്ന് ഖത്മുല്‍ ഖുര്‍ആന്‍, സമൂഹ പ്രാര്‍ഥനാ സദസ് എന്നിവയും നടക്കും.

സ്ത്രീകള്‍ക്ക് പ്രത്യേക സൌകര്യം ഏര്‍പ്പാട് ചെയ്യുന്ന പരിപാടിയിലേക്കു കുവൈറ്റിന്റെ എല്ലാ ഏരിയയില്‍നിന്നും വാഹനസൌകര്യം ഏര്‍പ്പെടുത്തിയിട്ടുണ്െടന്നു സംഘാടകര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍