സജിന്‍ ലാലിന് മികച്ച പുതുമുഖ നടനുള്ള തിക്കുറിശി പുരസ്കാരം
Thursday, January 22, 2015 4:13 AM IST
തിരുവനന്തപുരം: മികച്ച പുതുമുഖ നടനുള്ള ഈ വര്‍ഷത്തെ തിക്കുറിശ്ശി പുരസ്കാരം യുവ നടന്‍ സജിന്‍ ലാലിനു ലഭിച്ചു. തിക്കുറിശി ഫൌണ്േടഷന്റെ 8മത് ദൃശ്യമാധ്യമസാഹിത്യ പുരസ്കാരങ്ങള്‍ ജനുവരി 21ന് ബുധനാഴ്ച വൈകിട്ട് 5:30ന് തിരുവനന്തപുരം വെള്ളയമ്പലം ജവഹര്‍ ബാലഭവന്‍ ഓഡിറ്റോറിയത്തില്‍ വച്ചു നടന്ന ചടങ്ങില്‍ സിനിമാവകുപ്പു മന്ത്രിതിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിര്‍വഹിച്ചു. പ്രവാസി മലയാളി ഫെഡറേഷന്‍ മുഖ്യ രക്ഷാധികാരി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി ചടങ്ങില്‍ സംബന്ധിച്ച് ആശംസകള്‍ അര്‍പ്പിച്ചു.

പ്രമുഖ സിനിമ സീരിയല്‍ സംവിധായകനും, നിര്‍മ്മാതാവും, നടനുമാണ് സജിന്‍ ലാല്‍. ദുബയ് മീഡിയ സിറ്റി, സ്റുഡിയോ എന്നിവിടങ്ങളില്‍ ക്രിയേറ്റീവ് ഡയറക്ടര്‍, പ്രൊഡ്യൂസര്‍, ഫിലിം ഈവന്റ് കോഓര്‍ഡിനേറ്റര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു. കൂടാതെ അദ്ദേഹം പ്രവാസി മലയാളി ഫെഡറേഷന്‍ ഈ വര്‍ഷം തിരുവനന്തപുരത്തു വച്ചു നടത്തുന്ന 'പ്രവാസി കുടുംബസംഗമം'ത്തിന്റെ കോര്‍ഡിനേറ്റര്‍ കൂടിയാണ്.

അദ്ദേഹത്തിന് അനുമോദനങ്ങള്‍ അറിയിക്കുന്നതായി പ്രവാസി മലയാളി ഫെഡറേഷന്‍ ഗ്ളോബല്‍ കോഓര്‍ഡിനേറ്റര്‍ ജോസ് മാത്യു പനച്ചിക്കല്‍, ചെയര്‍മാന്‍ ഡോ. ജോസ് കാനാട്ട്, സെക്രട്ടറി ഷിബി നാരമംഗലത്ത്, ബോര്‍ഡ് ഓഫ് ട്രസ്റീസ് ചെയര്‍മാന്‍ മാത്യു മൂലേച്ചേരില്‍ എന്നിവര്‍ അറിയിച്ചു.