ശാലോം ഫെസ്റിവല്‍ ജനുവരി 24-ന് ഡാളസില്‍
Thursday, January 22, 2015 4:12 AM IST
ഡാളസ്: ശാലോം യുഎസ്എ നയിക്കുന്ന ഏകദിന ശാലോം ഫെസ്റിവല്‍ ജനുവരി 24-ന് ശനിയാഴ്ച ഡാളസില്‍ നടക്കും. 'ഇതാ, ഞാന്‍ ഒരു പുതിയ ആകാശവും പുതിയ ഭൂമിയും സൃഷ്ടിക്കുന്നു' (ഏശയ്യ 65: 17) എന്ന ദൈവവചനമാണ് ശാലോം ഫെസ്റിവലിന്റെ ആപ്തവാക്യം.

മെസ്കീറ്റ് ഡിവൈന്‍ മേഴ്സി ഓഫ് അവര്‍ ലോര്‍ഡ് കാത്തലിക് ദേവാലയത്തില്‍ രാവിലെയും (രാവിലെ എട്ടുമുതല്‍ 11.3 വരെ) , ഫാര്‍മേഴ്സ് ബ്രാഞ്ച് മേരി ഇമാകുലേറ്റ് കാത്തലിക് ദേവാലയത്തില്‍ ഉച്ചക്ക് ശേഷവുമാണ് (ഉച്ചകഴിഞ്ഞ് 1.30 മുതല്‍ വൈകുന്നേരം 4.30 വരെ) ധ്യാനം.

ശാലോം മീഡിയ സ്പിരിച്വല്‍ ഡയറക്ടര്‍ റവ. ഡോ.റോയ് പാലാട്ടി സിഎംഐ, ഡോ.
മാഴ്സെലിനോ അം ബ്രോസിയോ, ടോം ഗ്രോസ്മാന്‍ എന്നിവരാണ് ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്കുന്നത്.

റിപ്പോര്‍ട്ട്: ജോസഫ് മാര്‍ട്ടിന്‍ വിലങ്ങോലില്‍