മലയാളി അസോസിയേഷന്‍ ഓഫ് സെന്‍ട്രല്‍ ഫ്ളോറിഡക്ക് പുതിയ സാരഥികള്‍
Wednesday, January 21, 2015 10:13 AM IST
ഫ്ളോറിഡ: 2015-ല്‍ രജതജൂബിലി ആഘോഷിക്കുന്ന മലയാളി അസോസിയേഷന്‍ ഓഫ് സെന്‍ട്രല്‍ ഫ്ളോറിഡയുടെ (എംഎസിഎഫ്) 2015-ലെ ഭാരവാഹികളെ തെരഞ്ഞെടുത്തു.

പുതിയ ഭാരവാഹികളായി ഷീലാ കുട്ടി (പ്രസിഡന്റ്), ബിജോയി ജേക്കബ് (സെക്രട്ടറി), സാജന്‍ കോരത് (ട്രഷറര്‍), ഷീലാ ഷാജു (ജോ. സെക്രട്ടറി), സാലി മച്ചാനിക്കല്‍ (ജോയിന്റ് ട്രഷറര്‍) എന്നിവരെയും കമ്മിറ്റി അംഗങ്ങളായി ജോണ്‍സണ്‍ പടിക്കപ്പറമ്പില്‍, ബേബിച്ചന്‍ ചാലിയില്‍, സുജിത് കുമാര്‍, അരുണ്‍ ജെയ്മോന്‍, ഡാനി ടോമി, സജി മഠത്തിലേട്ട്, അബു സാം, രേഖി മാത്യു, സിന്ദു ജിതേഷ് എന്നിവരേയും തെരഞ്ഞെടുത്തു.

പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഷീലാ കുട്ടി മുന്‍ വര്‍ഷങ്ങളില്‍ അസോസിയേഷന്റെ ട്രഷററായി പ്രവര്‍ത്തിച്ചിട്ടുണ്ട്. യുവത്വത്തിന്റെ പ്രസരിപ്പുമായി സെക്രട്ടറിയായി സേവനം ഏറ്റെടുക്കുന്ന ബിജോയ് ജേക്കബ് 2010-ല്‍ ജനറല്‍ സെക്രട്ടറിയായി മികച്ച പ്രവര്‍ത്തനം കാഴ്ചവച്ചിരുന്നു.

ടാമ്പാ മലയാളികള്‍ക്കും പുതിയ തലമുറയ്ക്കും പ്രയോജനപ്രദമായി നിരവധി പരിപാടികള്‍ ഈവര്‍ഷം വിഭാവനം ചെയ്തിട്ടുണ്െടന്ന് പ്രസിഡന്റും സെക്രട്ടറിയും അറിയിച്ചു. കഴിഞ്ഞ 24 വര്‍ഷം അസോസിയേഷനുവേണ്ടി നിസ്വാര്‍ഥമായി സേവനം കാഴ്ചവച്ച എല്ലാ മുന്‍ഗാമികളേയും പ്രത്യേകമായി സ്മരിക്കുന്നുവെന്ന് കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു. അസോസിയേഷന്റെ രജതജൂബിലി ആഘോഷങ്ങള്‍ മാര്‍ച്ച് 14-ന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തോടെ ആരംഭിക്കും.

പുതിയ ഭരണസമിതിക്ക് സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ജോസ് ഉപ്പൂട്ടില്‍, സെക്രട്ടറി ബാബു തോമസ് തുടങ്ങിയവര്‍ എല്ലാവിധ ആശംസകളും നേര്‍ന്നു.

രജതജൂബിലി വര്‍ഷത്തില്‍ അസോസിയേഷന്റെ കെട്ടിടമായ കേരളാ കള്‍ച്ചറല്‍ സെന്ററിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി അസോസിയേഷന്റെ ഓഫീസ് പ്രവര്‍ത്തനങ്ങള്‍ കേരളാ സെന്ററിലേക്ക് മാറ്റുമെന്ന് ട്രസ്റി ബോര്‍ഡ് ചെയര്‍മാന്‍ ടി. ഉണ്ണികൃഷ്ണന്‍, സെക്രട്ടറി സജി കരിമ്പന്നൂര്‍, ട്രഷറര്‍ സോണി കുളങ്ങര തുടങ്ങിയവര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം