സമസ്ത ബഹറിന്‍ മീലാദ് കാമ്പയിന്‍ സമാപനവും കലാ മത്സരങ്ങളും ജനുവരി 23ന്
Wednesday, January 21, 2015 6:09 AM IST
മനാമ: പ്രവാചകന്‍ മുഹമ്മദ് നബി(സ)യുടെ 1489-ാമത് ജന്മദിനാഘോഷത്തിന്റെ ഭാഗമായി സമസ്ത കേരള സുന്നി ജമാഅത്ത് ബഹറിന്‍ ഘടകം ആചരിച്ചു വരുന്ന മീലാദ് കാമ്പയിന്‍ മനാമ അല്‍രാജാ സ്കൂള്‍ ഓഡിറ്റോറിയത്തില്‍ വിവിധ പരിപാടികളോടെ സമാപിക്കും.

ജനുവരി 23ന് (വെള്ളി) മനാമ പാക്കിസ്ഥാന്‍ ക്ളബില്‍ രാവിലെ 8.30 മുതലാണ് വിവിധ പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്. 'അന്ത്യപ്രവാചകരിലൂടെ അല്ലാഹുവിലേക്ക്' എന്ന പ്രമേയത്തില്‍ നടന്ന കാമ്പയിനിന്റെ ഭാഗമായി കഴിഞ്ഞ ഒരു മാസം നിരവധി പരിപാടികളാണ് ബഹറിനിലുടനീളം നടന്നത്.

മൌലിദ്, ബുര്‍ദ്ദ മജ്ലിസ്, പ്രവാചക പ്രകീര്‍ത്തന പ്രഭാഷണങ്ങള്‍, സമൂഹ പ്രാര്‍ഥനാ സദസ് എന്നിവയ്ക്കു പുറമെ, സീനിയര്‍ ജൂണിയര്‍ വിഭാഗങ്ങളിലായി വിദ്യാര്‍ഥികള്‍ അവതരിപ്പിക്കുന്ന ദഫ്, സ്കൌട്ട്, തുടങ്ങിയ വിവിധ കലാപരിപാടികളും കൊച്ചു വിദ്യാര്‍ഥികളുടെ ഘോഷയാത്രയും നടക്കും.

രാത്രി 8.30 ഓടെ ആരംഭിക്കുന്ന സമാപന സമ്മേളനത്തില്‍ സമസ്തയുടെ നാട്ടില്‍ നിന്നുള്ള പ്രമുഖ വാഗ്മികളടക്കം പ്രമുഖര്‍ സംബന്ധിക്കും. ചടങ്ങില്‍ സമസ്ത ബഹറിന്‍ പ്രസിഡന്റ് സയിദ് ഫഖ്റുദ്ദീന്‍ കോയ തങ്ങള്‍ അധ്യക്ഷത വഹിക്കും. പരിപാടിയില്‍ സ്ത്രീകള്‍ക്ക് പ്രത്യേക സകര്യമൊരുക്കിയിട്ടുണ്െടന്ന് സംഘാടകര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 00973 33987487, 39828718.