കല ബാങ്ക്വറ്റ് സമ്മേളനവും ഇന്ത്യന്‍ റിപ്പബ്ളിക് ദിനവും ആഘോഷിച്ചു
Wednesday, January 21, 2015 3:12 AM IST
ഫിലഡല്‍ഫിയ : കേരള ആര്‍ട്സ് ആന്‍ഡ് ലിറ്റററി അസോസിയേഷന്റെ (ഗഅഘഅഅ) ഫാമിലി ബാങ്ക്വറ്റ് സമ്മേളനവും ഇന്‍ഡ്യന്‍ റിപ്പബ്ളിക് ദിനാഘോഷവും സംയുക്തമായി നിറഞ്ഞ സദസിന്റെ സാന്നിധ്യത്തില്‍ ജനുവരി 17-ന് ശനിയാഴ്ച റ്റിഫനി ഡൈനറില്‍ വെച്ച് നടത്തപ്പെട്ടു. ജനറല്‍ സെക്രടറി അലക്സ് ജോണ്‍ സ്വാഗതം ആശംസിച്ചു. പ്രസിഡന്റ് ഡോ.കുര്യന്‍ മത്തായി, ട്രഷറര്‍ ജോജി ചെറുവേലില്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി .

കലാ ന്യൂസ് ലെറ്റര്‍ ചീഫ് എഡിറ്റര്‍ ഡോ. ജെയിംസ് കുറിച്ചി റിപ്പബ്ളിക് ദിന സന്ദേശം നല്കി . തുടര്‍ന്ന് അദ്ദേഹത്തില്‍ നിന്നും വാര്‍ഷികപ്പതിപ്പിന്റെ പ്രഥമ കോപ്പി ഫോമാ റീജണല്‍ വൈസ് പ്രസിഡന്റ് ജിബി തോമസ് ഏറ്റു വാങ്ങി പ്രകാശനം ചെയ്തു . ഫോമാ ദേശീയ കൌണ്‍സില്‍ അംഗങ്ങളായ സണ്ണി എബ്രഹാം , ബിനു ജോസഫ് എന്നിവര്‍ സന്നിഹിതരായിരുന്നു. അലക്സ് ജോണ്‍ നയിച്ച ചിരിയരങ്ങ് , സാബു പാമ്പാടി നയിച്ച സംഗീതവിരുന്ന്, തോമസ് എബ്രഹാം നേതൃത്വം നല്കിയ ജെപ്പടി എന്നിവയോടൊപ്പം വിഭവസമൃദ്ധമായ ഡിന്നറും ആഘോഷങ്ങള്‍ക്ക് കൊഴുപ്പേകി .

തുടര്‍ന്ന് തോമസ് എബ്രഹാം , രേഖാ ഫിലിപ്പ് എന്നിവര്‍ നേതൃത്വം നല്‍കുന്ന പുതിയ ഭരണസമിതി ഔദ്യോഗികമായി അധികാരമേറ്റു. സ്ഥാപക നേതാക്കളുടെ ദീര്‍ഘ വീക്ഷണത്തിനും അകമഴിഞ്ഞ പിന്തുണയ്ക്കും നന്ദി പറഞ്ഞു കൊണ്ടും പോയ വര്‍ഷം കാലയവനികയ്ക്കു പിന്നില്‍ മറഞ്ഞ കലയുടെ പ്രവര്‍ത്തകരെ സ്നേഹപൂര്‍വ്വം സ്മരിച്ചു കൊണ്ടും ശ്രീമതി ത്രേസ്യാമ്മ മാത്യൂസിന്റെ പ്രിയ മാതാവ് മേരി ജോസഫ് ഇടശ്ശേരിപ്പറമ്പിലിന്റെ ദേഹവിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തിക്കൊണ്ടും ജോജോ കോട്ടൂര്‍ എല്ലാവര്‍ക്കും കൃതജഞ്ഞത പ്രകാശിപ്പിച്ചു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം