ദര്‍ശനം കിടങ്ങന്നൂര്‍ മെഴുവേലി പ്രവാസി കുടുംബ സംഗമവും അവാര്‍ഡ് നൈറ്റും സംഘടിപ്പിച്ചു
Tuesday, January 20, 2015 10:05 AM IST
ദമാം: സൌദി അറേബ്യയിലെ ദമാം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന കിടങ്ങന്നൂര്‍ മെഴുവേലി നിവാസികളുടെ കൂട്ടയ്മയായ ദര്‍ശനം കുടുംബ സംഗമവും അവാര്‍ഡ് നൈറ്റും സംഘടിപ്പിച്ചു.

കിടങ്ങന്നൂര്‍ സെന്തോം മാര്‍ത്തോമ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി കെ.ശിവദാസന്‍ നായര്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു. പ്രസിഡന്റ് ചെറിയാന്‍ കിടങ്ങന്നൂര്‍ അധ്യക്ഷത വഹിച്ചു. ആറന്മുള പഞ്ചായത്ത് പ്രസിഡന്റ് തങ്കച്ചന്‍ കാക്കനാടന്‍, പഞ്ചായത്ത് അംഗങ്ങളായ ഷീജ ടി. ടോജി, ബിന്ദുമോള്‍ എന്നിവര്‍ പ്രസംഗിച്ചു. രക്ഷാധികാരി ജോസ് പീടികയില്‍ സ്വാഗതവും സരസപ്പന്‍ നായര്‍ നന്ദിയും പറഞ്ഞു.

റോയ് മണപ്പള്ളി (സിനിമാ ടെലിവിഷന്‍), ബാബുതോമസ് (മാധ്യമ പ്രവര്‍ത്തകന്‍), മെഴുവേലി ബാബുജി (നോവലിസ്റ്), ജ്യോതിഷ് ബാബു (അധ്യാപകന്‍), ബിനു തോമസ് മാത്യു (പ്രവാസി വ്യവസായി) എന്നിവര്‍ക്കുള്ള അവാര്‍ഡുകള്‍ എംഎല്‍എ ചടങ്ങില്‍ നല്‍കി ആദരിച്ചു.

കിടങ്ങന്നൂര്‍, മെഴുവേലി, വല്ലന സ്കുളില്‍ നിന്നും എസ്എസ്എല്‍സി പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്കുവാങ്ങിയ വിദ്യാര്‍ഥികള്‍ക്ക് 5001 രൂപയുടെ കാഷ് അവാര്‍ഡും മൊമെന്റോയും വിതരണം ചെയ്തു.

ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കാന്‍സര്‍, കിഡ്നി അസുഖ ബാധി രായാ മൂന്നുപേര്‍ക്ക് ഒരു ലക്ഷത്തി പതിനായിരം രൂപയും നിര്‍ധനരായ അഞ്ചു പേര്‍ക്ക് നൂതന സംവിധാനത്തോടുകുടിയ തയ്യല്‍ മെഷീനും വിതരണം ചെയ്തു.

തുടര്‍ന്ന് സിനിമ ടെലിവിഷന്‍ രംഗത്ത് പ്രശസ്തിയാര്‍ജിച്ച കലാകാരന്മാരുടെ മ്യൂസിക്ക്, ഡാന്‍സ്, കോമഡി ഷോ എന്നിവയും ചടങ്ങിന് കൊഴുപ്പേകി.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം