ഗൂഡലൂപ്പാ മാതാവിന്റെ ഗ്രോട്ടോയില്‍ നേര്‍ച്ചദീപങ്ങള്‍ വെഞ്ചെരിച്ചു
Tuesday, January 20, 2015 5:01 AM IST
ഷിക്കാഗോ: ഷിക്കാഗോ സേക്രഡ് ഹാര്‍ട്ട് ക്നാനായ കത്തോലിക്കാ ഇടവകയില്‍, ജനുവരി പതിനെട്ടാം തിയതി പത്തിന് വിശുദ്ധ കുര്‍ബാനക്കുശേഷം, ഗൂഡലൂപ്പാ മാതാവിന്റെ ഗ്രോട്ടോയില്‍ വൈദ്യുതികൊണ്ടുള്ള നേര്‍ച്ചദീപങ്ങള്‍ വികാരി ഫാദര്‍ എബ്രാഹം മുത്തോലത്ത് വെഞ്ചെരിച്ചു.

ഇടവകയുടെ അനുഗ്രഹമായ ഗൂഡലൂപ്പ മാതാവിന്റെ ഗ്രോട്ടോയില്‍ വൈദ്യുതികൊണ്ടുള്ള നേര്‍ച്ചദീപങ്ങള്‍ സ്പോണ്‍സര്‍ ചെയ്തത് ഇടവകയിലെ ഐക്കരപറമ്പില്‍ മത്തായിയുടേയും സാലിയുടേയും കുടുംബാംഗങ്ങളാണ്. അനുഗ്രഹപ്രദമായി ഇതു സ്പോന്‍സര്‍ ചെയ്ത ഐക്കരപറമ്പല്‍ കുടുംബാംഗങ്ങളേയും, സ്നേഹപൂര്‍വ്വം ഇതു പ്രാവര്‍ത്തികമാക്കിയ മത്തച്ചന്‍ ചെമ്മാച്ചേലിനേയും അച്ചന്‍ പ്രത്യേകം അനുമോദിച്ചു.

റിപ്പോര്‍ട്ട്: ബിനോയി കിഴക്കനടി