യോങ്കേഴ്സില്‍ സംയുക്ത ക്ര്സ്മസ്, ന്യൂ ഇയര്‍ ആഘോഷത്തില്‍ മുഖ്യധാര രാഷ്ട്രീയ നേതാക്കള്‍
Monday, January 19, 2015 10:14 AM IST
ന്യൂയോര്‍ക്ക്: യോങ്കേഴ്സിലുള്ള പബ്ളിക് ലൈബ്രറി ഹാളില്‍ അമേരിക്കന്‍ രാഷ്ട്രീയത്തിലെ മികവ് തെളിയിച്ച പൊതുപ്രവര്‍ത്തകരെകൊണ്ട് നിറഞ്ഞു. ഒരു ഇന്ത്യന്‍ സമൂഹത്തിന്റെ ക്രിസ്മസ് ആഘോഷപരിപാടികളിലും കാണാത്ത അമേരിക്കന്‍ മുഖ്യധാരാ രാഷ്ട്രീയത്തിലെ പ്രമുഖര്‍ പങ്കെടുക്കുന്നത് ഇതാദ്യമായിട്ടാണ്. ജോര്‍ജ് പാടിയേടത്ത് സ്വാഗതം ആശംസിച്ച് തുടങ്ങിയ പരിപാടികളില്‍ ക്രിസ്മസ്, ന്യൂഇയര്‍ സന്ദേശം അനില്‍ പുത്തന്‍ചിറ (ട്രഷറര്‍, ജസ്റീസ് ഫോര്‍ ഓള്‍) നല്‍കി.

യുഎസ് കോണ്‍ഗ്രസ് മാന്‍ എലിയറ്റ് ഏയ്ഞ്ചല്‍, ഷെല്ലി മേയര്‍ (ന്യൂയോര്‍ക്ക് സ്റേറ്റ് അസംബ്ളി വുമണ്‍), സെനറ്റര്‍ ജോര്‍ജ് എസ്ലാറ്റിമോള്‍, ആന്‍ഡ്രിയ സ്റുവര്‍ട്ട് കസിന്‍സ് (സെനറ്റര്‍), മൈക്കിള്‍ സബറ്റീനോ (മൈനോരിറ്റി ലീഡര്‍, യോങ്കേഴ്സ് സിറ്റി), ആലി മുടാനോ (യോങ്കേഴ്സ് സിറ്റി), ജെയ് വെഗിമെന്റ് എന്നിവര്‍ ജസ്റീസ് ഫോര്‍ ഓള്‍ സംഘടനയ്ക്കുവേണ്ടിയും ഐഎഎംസിവൈയ്ക്കുവേണ്ടിയും ആശംസകള്‍ നേര്‍ന്നു.

ഇന്ത്യന്‍ സമൂഹത്തിന്റെ ആവശ്യങ്ങളില്‍ തങ്ങള്‍ക്ക് സഹായകമായ തീരുമാനങ്ങളുണ്ടാകണമെന്ന തോമസ് കൂവള്ളൂരിന്റെ (ചെയര്‍മാന്‍, ജസ്റീസ് ഫോര്‍ ഓള്‍) അഭ്യര്‍ഥനക്ക് സര്‍വവിധ പിന്തുണയും കോണ്‍ഗ്രസ്മാന്‍മാരും സെനറ്റര്‍മാരും ഉറപ്പ് നല്‍കി.

ജസ്റീസ് ഫോര്‍ ഓള്‍ സംഘടന നടത്തിയ നാഷണല്‍ പ്രസംഗമത്സരത്തില്‍ സമ്മാനാര്‍ഹരായ കുട്ടികള്‍ക്ക് ന്യൂയോര്‍ക്ക് സ്റേറ്റ് അസംബ്ളി വുമണ്‍ ഷെല്ലി മെയര്‍ സ്റേറ്റിന്റെ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. യോങ്കേഴ്സ് സിറ്റിയുടെ സര്‍ട്ടിഫിക്കറ്റ് വിതരണം മേയര്‍ക്കുവേണ്ടി അലി മുടാനോ നിര്‍വഹിച്ചു. സമ്മാനാര്‍ഹരായ കുട്ടികളുടെ പ്രസംഗങ്ങളും മയൂര ഡാന്‍സ് സ്കൂള്‍, ലതികാ ഉണ്ണി എന്നിവര്‍ നേതൃത്വം നല്‍കിയ ഡാന്‍സ് പ്രോഗ്രാമും തുടര്‍ന്ന് നടന്നു.

ജോയി ഇട്ടന്‍ (ഫൊക്കാന ട്രഷറര്‍), ശ്രീകുമാര്‍ ഉണ്ണിത്താന്‍ (വെസ്റ് ചെസ്റര്‍ മലയാളി അസോസിയേഷന്‍ പ്രസിഡന്റ്), ഗോപിനാഥകുറുപ്പ് (മാര്‍ക് പ്രസിഡന്റ്), ടെറന്‍സണ്‍ തോമസ്, വിനീതാ നായര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. അജിത് നായര്‍, ഷാജി തോമസ്, ക്രിസ് കാടാപുറം എന്നിവര്‍ പരിപാടികളുടെ എംസിമാരായിരുന്നു.

റിപ്പോര്‍ട്ട്: ജോസ് കാടാപ്പുറം