കസവ് കാളികാവ് ഫുട്ബോള്‍ മേള: പുറ്റമണ്ണ ജേതാക്കള്‍
Monday, January 19, 2015 10:11 AM IST
ജിദ്ദ: കാല്‍പന്ത് കളിയുടെ തട്ടകമായ കാളികാവുകാരുടെ പ്രവാസി സാംസ്കാരിക വേദി (കസവ്) സംഘടിപ്പിച്ച ഫുട്ബോള്‍ മേളയില്‍ പുറ്റമണ്ണ ടീം ജേതാക്കളായി.

വാശിയേറിയ ഫൈനലില്‍ അഞ്ചച്ചവടി ടീമിനെ ഷൂട്ട് ഔട്ടില്‍ തോല്‍പ്പിച്ചാണ് പുറ്റമണ്ണ ടീം ജേതാക്കളായത്. വിജയികള്‍ക്കുള്ള ട്രോഫി ബഷീര്‍ തൊട്ടിയന്‍ വിതരണം ചെയ്തു.

കാളികാവ് ഏരിയയിലുള്ള പള്ളിശേരി, അഞ്ചച്ചവടി, വെന്തോടന്‍ പടി, പുറ്റമണ്ണ, മേലെ കാളികാവ്, ചായിയോട് തുടങ്ങിയ ടീമുകള്‍ പങ്കെടുത്ത മത്സരം അക്ഷരാര്‍ഥത്തില്‍ ഫുട്ബോള്‍ പ്രേമികള്‍ക്ക് ആവേശം നിറഞ്ഞതായിരുന്നു.

ഫുട്ബോള്‍ മേള സിഫ് മുഖ്യ രക്ഷാധികാരി മുഹമ്മദ് അലി മുസ്ലിയാരകത്ത് ഉദ്ഘാടനം നിര്‍വഹിച്ചു. ടൂര്‍ണമെന്റിലെ മികച്ച കളിക്കാരനായി സഫവാന്‍ വാഴക്കിളി (പുറ്റമണ്ണടീം), ഏറ്റവും നല്ല ഗോള്‍ ജാഫര്‍ (അഞ്ചച്ചവിടി ടീം), ഏറ്റവും കൂടുതല്‍ ഗോളടിച്ച കളിക്കാരനുള്ള ഗോള്‍ഡന്‍ ഗോള്‍ അന്‍വര്‍ (അഞ്ചച്ചവിടി ടീം), ഏറ്റവും നല്ല മധ്യനിര കളിക്കാരന്‍ മുഹമ്മദ് പള്ളിശേരി, ഏറ്റവും നല്ല ഫോര്‍വേഡ് സഹീര്‍ ഭാവ പള്ളിശേരി, ഏറ്റവു നല്ല ഹാഫ് ബാക്ക് നിയാസ് ബാബു (മേലെകാളികാവ്), ഏറ്റവും നല്ല സ്റ്റോപ്പര്‍ ബാക്ക് സമീര്‍ വെന്തോടന്‍പടി, ടൂര്‍ണമെന്റിലെ ഏറ്റവും നല്ല ഗോളിന് സറഫു വെള്ളാലി (ചാഴിയോട്), ടൂര്‍ണമെന്റിലെ ആദ്യത്തെ ഗോളിന് സഫ്വാന്‍ ചാഴിയോട്, ഫൈനലില്‍ ആദ്യം ഗോളടിച്ച കളിക്കാരന്‍ റാഫി പുറ്റമണ്ണ, ടൂര്‍ണമെന്റിലെ അച്ചടക്കമുള്ള ടീമിനുള്ള ട്രോഫിക്ക് ചാഴിയോട് ടീം ഏറ്റവും നല്ല ടീം മാനേജരായി സഫര്‍ പല്ലിശേരി എന്നിവര്‍ അര്‍ഹരായി.

വിജയികള്‍ക്കും വ്യക്തിഗത മികവിനുള്ള സമ്മാനങ്ങള്‍ സൈഫു കൂട്ടം, അരുവി മോങ്ങം, റിയാസ് ബാബു അടക്കാകുണ്ട്, സമീര്‍ തങ്ങള്‍, ഉസ്മാന്‍ കുണ്ടുകാവില്‍, ഹുസൈണ്‍ പാലെങ്ങര, സഫര്‍ പള്ളിശേരി, അലി കരുമാരോട്ടില്‍, ഷിഹാബു എ.പി, ഫിറോസ് ഈനാദി, നിസാം പരപ്പന്‍, ഫിറോസ് ബാബു കെ.ടി, സത്താര്‍ സി.പി എന്നിവര്‍ വിതരണം ചെയ്തു. സത്താര്‍ ജനറല്‍ സര്‍വീസ് വക ഫൈനലില്‍ ആദ്യം ഗോളടിക്കുന്ന കളിക്കാരന് കാഷ് പ്രൈസും സമ്മാനിച്ചു.

എ.പി ബാബു, ഹുസൈന്‍ പലേങ്ങര, സഫര്‍ പള്ളിശേരി, കബീര്‍ വി.പി, അനീസ്, സമീര്‍ തുടങ്ങിയവര്‍ കളികള്‍ക്ക് നേതൃത്വം നല്‍കി. അഹമ്മദ് മുസ്ലിയാരകത്ത്, ശിഹാബ്, റിയാസ് തുടങ്ങിയവര്‍ കളി നിയന്ത്രിച്ചു. അബ്ദുള്ള സര്‍ദാര്‍ റഫറിയായിരുന്നു.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍