മലയാളി അസോസിയേഷന്‍ ഓഫ് റോക്ലാന്റ് കൌണ്ടി ക്രിസ്മസ്, ന്യൂ ഇയര്‍ ഫാമിലി നൈറ്റ് ആഘോഷിച്ചു
Monday, January 19, 2015 7:25 AM IST
ന്യൂയോര്‍ക്ക് : മലയാളി അസോസിയേഷന്‍ ഓഫ് റോക്ലാന്റ് കൌണ്ടി (ങഅഞഇ) വിപുലമായ പരിപാടികളോടെ ക്രിസ്മസ്, ന്യൂഇയര്‍ ഫാമിലി നൈറ്റ് സംയുക്തമായി ആഘോഷിച്ചു. ജനുവരി 16ന് (വെള്ളി) വൈകുന്നേരം ഏഴു മുതല്‍ ഓറഞ്ച്ബര്‍ഗിലുള്ള സിത്താര്‍ പാലസ് ബാങ്ക്വറ്റ് ഹാളിലായിരുന്നു ആഘോഷങ്ങള്‍.

സെക്രട്ടറി സിബി ജോസഫിന്റെ സ്വാഗതപ്രസംഗത്തോടെ പരിപാടികള്‍ ആരംഭിച്ചു. ജിയോ അക്കക്കാട്ട് പ്രാര്‍ഥനാഗാനം ആലപിച്ചു. റവ. ഫാ. ഡോ. തദേവൂസ് അരവിന്ദത്ത് ക്രിസ്മസ് സന്ദേശം നല്‍കി. പി.റ്റി. തോമസ് ആശംസാ പ്രസംഗത്തില്‍ പുതുവര്‍ഷത്തിന്റെയും ക്രിസ്മസിന്റെയും പ്രസക്തിയെക്കുറിച്ച് ഒരു ലഘുവിവരണം നല്‍കി. റോക്ക്ലാന്റ് കൌണ്ടി ലെജിസ്ളേറ്റര്‍ ക്രിസ് ഗാരി, ക്ളാര്‍ക്സ്ടൌണ്‍, കൌണ്‍സില്‍ മെംബര്‍ ജോര്‍ജ് ഹോഫ്മെന്‍ എന്നിവര്‍ ആശംസാ പ്രസംഗങ്ങള്‍ നടത്തി.

മുന്‍പ്രസിഡന്റ് സണ്ണി കല്ലൂപ്പാറ, ഗോപി നാഥ് കുറുപ്പ് പ്രസിഡന്റായുള്ള പുതിയ ഭരണ സമിതിയെ സദസിനു പരിചയപ്പെടുത്തിയ ശേഷം അധികാര കൈമാറ്റം നടത്തി. വൈസ് പ്രസിഡന്റ് സിബി ജോസഫ്, സെക്രട്ടറി എല്‍സി ജൂബ്, ജോയിന്റ് സെക്രട്ടറി ജിജോ ആന്റണി, ട്രഷറര്‍ റീത്ത മണലില്‍, ജോയിന്റ് ട്രഷറര്‍ വിന്‍സന്റ് ജോണ്‍ എന്നിവരെയും കമ്മിറ്റി അംഗങ്ങളായ തോമസ് അലക്സ്, ജോസ് അക്കക്കാട്ട്, എം.എ. മാത്യു, സണ്ണി പൌലോസ്, സ്റീഫന്‍ തേവര്‍ക്കാട്ട്, സാജന്‍ തോമസ്, മാത്യു വര്‍ഗീസ്, നെവിന്‍ മാത്യു, സന്തോഷ് വര്‍ഗീസ്, ജോസഫ് ചാക്കോ, ഡാനിയേല്‍ വര്‍ഗീസ് എന്നിവരെയും സദസിനു പരിചയപ്പെടുത്തി. സണ്ണി കല്ലൂപ്പാറയും സന്തോഷ് മണലിലും എക്സ് ഒഫീഷ്യോ ആയിരിക്കും.

പ്രസിഡന്റ് ഗോപിനാഥ് കുറുപ്പ് ആശംസകള്‍ നേരുകയും അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള കര്‍മ്മപരിപാടികള്‍ അവതരിപ്പിച്ച് പ്രസംഗിച്ചു. സണ്ണി കല്ലൂപ്പാറ മാര്‍ക്കിന്റെ ജീവകാരുണ്യ പ്രവര്‍ത്തനത്തിന് സമാഹരിച്ച ഫണ്ട് റവ. ഫാ. ഡോ. തദേവൂസ് അരവിന്ദത്തിന് കൈമാറി. മാര്‍ക്കിന്റെ സേവന മനോഭാവത്തിന് നന്ദി പറഞ്ഞ് പാലായില്‍ പൈക ലയണ്‍സ് ഹോസ്പിറ്റലില്‍ നടക്കുന്ന അന്ധതാ നിവാരണ ശസ്ത്രക്രിയയ്ക്ക് നല്‍കുവാന്‍ ചെക്ക് പുതിയ പ്രസിഡന്റ് ഗോപിനാഥ് കറുപ്പിന് കൈമാറി. ജനുവരിയില്‍ തന്നെ ‘ല്യല ളീൃ വേല യഹശിറ’ എന്ന അന്ധതാ നിവാരണ ശസ്ത്രക്രിയയ്ക്ക് ഈ തുക ഉപയോഗിക്കുമെന്നും തുടര്‍ന്നും ഈ സേവന പ്രക്രിയ അഭംഗുരം തുടരുമെന്നും അദ്ദേഹം സദസിനു ഉറപ്പ് നല്‍കി.

സെക്രട്ടറി എല്‍സി ജൂബ് കലാപരിപാടികള്‍ ഉദ്ഘാടനം ചെയ്തു. ക്രിസ്മസ് കരോള്‍ ഗാനത്തോടെ കലാപരിപാടികള്‍ ആരംഭിച്ചു. കുട്ടികളുടെ നൃത്തനൃത്യങ്ങള്‍ പുതിയ ജനറേഷന് കലയോടുള്ള വര്‍ധിച്ച ആഭിമുഖ്യം പ്രകടമാക്കി. കുട്ടികളും ഫാമിലി നൈറ്റില്‍ പങ്കെടുത്ത മുതിര്‍ന്നവരും സംയുക്തമായി അവതരിപ്പിച്ച സംഗീത പരിപാടി ഏറെ ആകര്‍ഷണീയമായിരുന്നു.

സിത്താര്‍ പാലസ് സ്പോണ്‍സര്‍ ചെയ്ത രണ്ട് 'ഗെയിം ഷോ' ഫാമിലി നൈറ്റിന് മാറ്റു കൂട്ടി. ഗെയിം ഷോയില്‍ മാത്യു മാണിയും മാത്യു വര്‍ഗീസും ഒന്നാം സ്ഥാനം കരസ്ഥമാക്കി. വൈസ് പ്രസിഡന്റ് സിബി ജോസഫ് ചടങ്ങില്‍ പങ്കെടുത്ത ഏവര്‍ക്കും നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: മൊയ്തീന്‍ പുത്തന്‍ചിറ