യുഎഇ സെന്റര്‍ മാര്‍ത്തോമ കുടുംബസംഗമം ജനുവരി 23, 24 തീയതികളില്‍
Monday, January 19, 2015 7:19 AM IST
അബുദാബി: യുഎഇ സെന്റര്‍ മാര്‍ത്തോമ പാരിഷ് മിഷന്റെ ആഭിമുഖ്യത്തില്‍ യുഎഇയിലെ വിവിധ മാര്‍ത്തോമ ഇടവക മിഷനുകളെ എകോപിപ്പിച്ച് ജനുവരി 23, 24 തീയതികളില്‍, മുസഫ മാര്‍ത്തോമ ദേവാലയത്തില്‍ ഫാമിലി കോണ്‍ഫറന്‍സ് നടക്കും.

സെന്റര്‍ പ്രസിഡന്റും ഫുജറ ഇമ്മാനുവല്‍ മാര്‍ത്തോമ ഇടവക വികാരിയുമായ റവ. ടി.എസ് തോമസിന്റെ അധ്യക്ഷതയില്‍ 23ന് (വെള്ളി) ഉച്ചകഴിഞ്ഞ് രണ്ടിന് ആരംഭിക്കുന്ന സമ്മേളനം അബുദാബി മാര്‍ത്തോമ ഇടവക വികാരി റവ. പ്രകാശ് ഏബ്രഹാം ഉദ്ഘാടനം നിര്‍വഹിക്കും.

കുടുംബം - ജീവന്റെ നീരൊഴുക്ക് (എമാശഹ്യ അ ഘശ്ശിഴ ടൃലമാ) എന്ന വിഷയത്തില്‍ കുവൈറ്റ് മാര്‍ത്തോമ ഇടവക വികാരി റവ. സി.വി. സൈമണ്‍ പഠന ക്ളാസിന് നേതൃത്വം നല്‍കും. ഇരുനൂറോളം പ്രതിനിധികള്‍ പങ്കെടുക്കുന്ന സമ്മേളനത്തില്‍ കുടുംബ പരിപോഷണവുമായി ബന്ധപ്പെട്ട വിവിധ പരിപാടികള്‍ക്ക് യുഎഇയിലെ മാര്‍ത്തോമ ഇടവക പട്ടക്കാര്‍ നേതൃത്വം നല്‍കും. കൂടാതെ കുട്ടികള്‍ക്കായുള്ള വിവിധ സെഷനുകള്‍, കുടുംബവേദി, ആരോഗ്യ പരിപാലന ക്ളാസുകള്‍ എന്നിവയും ക്രമീകരിച്ചിട്ടുണ്ട്.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള