മനുഷ്യന്‍ സൃഷ്ടാവിനോട് കടപ്പെട്ടവന്‍: ഡോ. സാലിം ഫൈസി കൊളത്തൂര്‍
Monday, January 19, 2015 7:19 AM IST
മനാമ: ധര്‍മ നിരാസത്തിന്റെ വര്‍ത്തമാനകാലത്തില്‍ പ്രവാചകന്‍ മുഹാമ്മദ് നബി(സ) യുടെ ദര്‍ശനങ്ങള്‍ കൂടുതല്‍ പ്രസക്തമാണെന്നും ജീവിക്കാനുള്ള സകല സൌകര്യങ്ങളും ഒരുക്കിത്തന്ന സൃഷ്ടാവിനോട് മനുഷ്യകുലത്തിന് നിരവധി കടമകള്‍ ഉണ്െടന്നും എസ്കെഎസ്എസ്എഫ് ഇബാദ് ഡയറക്ടര്‍ ഡോ. സാലിം ഫൈസി കൊളത്തൂര്‍ പറഞ്ഞു.

എങ്ങനെയെങ്കിലും ജീവിക്കാനുള്ളതല്ല മനുഷ്യ ജീവിതം, അതിനു വ്യക്തമായ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ അല്ലാഹു പ്രവാചകരിലൂടെ കല്‍പ്പിച്ച് നല്‍കിയിട്ടുണ്ട്. അതനുസരിച്ച് ജീവിതം ക്രമപ്പെടുത്താന്‍ വിശ്വാസി സമൂഹം മുന്നോട്ട് വരണമെന്നും അദ്ദേഹം ഉദ്ബോധിപ്പിച്ചു. സമസ്ത കേരള സുന്നീ ജമാഅത്ത് ബുദയ ഏരിയ സംഘടിപ്പിച്ച മീലാദ് സംഗമത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.