സ്റാറ്റന്‍ഐലന്റില്‍ എക്യുമെനിക്കല്‍ സമ്മേളനം അവിസ്മരണീയമായി
Monday, January 19, 2015 7:13 AM IST
ന്യൂയോര്‍ക്ക്: സ്റാറ്റന്‍ഐലന്റിലെ മലയാള ക്രൈസ്തവ ദേവാലയങ്ങളുടെ സംയുക്ത കൂട്ടായ്മയായ എക്യുമെനിക്കല്‍ കൌണ്‍സില്‍ ഓഫ് കേരളാ ചര്‍ച്ചസ് ഇന്‍ സ്റാറ്റന്‍ഐലന്റിന്റെ ആഭിമുഖ്യത്തില്‍ നടന്ന ക്രിസ്മസ്- പുതുവത്സരാഘോഷം അവിസ്മരണീയമായി.

മലങ്കര ഓര്‍ത്തഡോക്സ് സഭ തൃശൂര്‍ ഭദ്രാസനാധിപന്‍ ഡോ. യൂഹാനോന്‍ മോര്‍ മിലിത്തിയോസ് മെത്രാപ്പോലീത്ത മുഖ്യാതിഥിയായി പങ്കെടുത്ത് സന്ദേശം നല്‍കി. സ്റാറ്റന്‍ഐലന്റില്‍ ഇദംപ്രഥമമായി രൂപീകരിച്ച എക്യുമെനിക്കല്‍ ക്വയര്‍ നടത്തിയ ഗാനശുശ്രൂഷ ഏറെ ഹൃദ്യമായി. പ്രമുഖ ഗായകനും സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളി വികാരിയുമായ റവ. ഫാ. അലക്സ് കെ. ജോയി, പിയാനിസ്റ് ജോസഫ് പാപ്പന്‍ (റെജി), ലീനസ് വര്‍ഗീസ് എന്നിവരാണ് എക്യുമെനിക്കല്‍ ക്വയറിന് നേതൃത്വം നല്‍കിയത്.

പ്രസിഡന്റ് റവ. ഫാ. ചെറിയാന്‍ മുണ്ടയ്ക്കലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പൊതുസമ്മേളനത്തില്‍ സെക്രട്ടറി ഡോ. ജോണ്‍ കെ. തോമസ് സ്വാഗതം ആശംസിച്ചു. റവ. മാത്യൂസ് ഏബ്രഹാം പൊതുസമ്മേളനത്തിന്റെ അവതാരകനായിരുന്നു. മെത്രാപ്പോലീത്തായുടെ നേതൃത്വത്തില്‍ സംയുക്ത ആരാധന നടത്തപ്പെട്ടു. വിവിധ ഇടവക പ്രതിനിധികള്‍ വേദപുസ്തകപാരായണം നടത്തി. എക്യുമെനിക്കല്‍ ക്വയറിന്റെ ഗാനശുശ്രൂഷ ചടങ്ങിനെ ഭക്തിസാന്ദ്രമാക്കി.

തുടര്‍ന്നു നടന്ന കലാപരിപാടികള്‍ക്ക് കെസിയ ജോസഫ്, ശ്രേയ സന്തോഷ് എന്നിവര്‍ എംസിമാരായി പ്രവര്‍ത്തിച്ചു. വിവിധ ഇടവകകളുടെ കരോള്‍ ഗാനങ്ങള്‍, ടാബ്ളോ, നൃത്തങ്ങള്‍, സന്ദേശം എന്നിവ ഉന്നത കലാമൂല്യം പുലര്‍ത്തി. എക്യുമെനിക്കല്‍ കൌണ്‍സില്‍ ട്രഷറര്‍ ക്യാപ്റ്റന്‍ രാജു ഫിലിപ്പ് കൃതജ്ഞത രേഖപ്പെടുത്തി. റവ. ഫാ. ടി.എ. തോമസ് സ്തോത്രകാഴ്ച സമര്‍പ്പണ പ്രാര്‍ഥനയും റവ.ഫാ. ഫൌസ്റീനോ ക്വിന്റാനില്ല ആശീര്‍വാദ പ്രാര്‍ഥനയും നിര്‍വഹിച്ചു.

സഖറിയ തോമസ് (വൈസ് പ്രസിഡന്റ്), ടോം തോമസ് (ജോ. സെക്രട്ടറി), പൊന്നച്ചന്‍ ചാക്കോ, കോര കെ. കോര, മാണി വര്‍ഗീസ്, ദേവസ്യാച്ചന്‍ മാത്യു, വര്‍ഗീസ് എം. വര്‍ഗീസ്, ബിജു ചെറിയാന്‍ എന്നിവര്‍ വിവിധ കമ്മിറ്റികള്‍ക്ക് നേതൃത്വം നല്‍കി. പിആര്‍ഒ ബിജു ചെറിയാന്‍ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം