എസ്എംസിസി ബ്രോങ്ക്സ് ചാപ്റ്റര്‍ ടാക്സ് സെമിനാര്‍ ജനുവരി 25ന്
Saturday, January 17, 2015 10:53 AM IST
ന്യൂയോര്‍ക്ക്: ഇന്‍കം ടാക്സ് ഫയല്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ട് പുതിയതായി ഉണ്ടായിട്ടുള്ള നിയമങ്ങളെ സംബന്ധിച്ച് പൊതു സമൂഹത്തെ ബോധവത്കരിക്കുന്നതിന്റെ ഭാഗമായി സീറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസ് (എസ്എംസിസി) ബ്രോങ്ക്സ് ഫൊറോന ദേവാലയ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ ജനുവരി 25ന് (ഞായര്‍) 12.30ന് പാരിഷ് ഹാളില്‍ ടാക്സ് സെമിനാര്‍ നടത്തുന്നു.

വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍, മെഡിക്കല്‍ ചെലവുകള്‍, മോര്‍ട്ട്ഗേജ് റിഡക്ഷന്‍ തുടങ്ങി ടാക്സ് ഫയലിംഗ് സംബന്ധിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ സെമിനാറില്‍ ചര്‍ച്ച ചെയ്യും. സെമിനാറില്‍ പങ്കെടുത്തവര്‍ക്ക് വിദഗ്ധരോട് ചോദ്യങ്ങള്‍ ചോദിക്കുന്നതിനും സംശയ ദുരീകരണം നടത്തുന്നതിനുമുള്ള അവസരം ഉണ്ടായിരിക്കും. ടാക്സ് മേഖലയിലെ പ്രമുഖരായ ജയിന്‍ ജേക്കബ് (സിപിഎ), ബാബു മുകളേല്‍ (സിപിഎ), ജോളി ജേക്കബ് (സിപിഎ), ജോസഫ് കണമല (സിപിഎ) തുടങ്ങിയവര്‍ സെമിനാറില്‍ പങ്കെടുത്ത് പ്രസംഗിക്കും.

പ്രവേശനം തികച്ചും സൌജന്യമായ സെമിനാറിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി എസ്എംസിസി ചാപ്റ്റര്‍ പ്രസിഡന്റ് ഷാജി സഖറിയ, സെക്രട്ടറി ഓള്‍ഗ സുനില്‍ പുതുപറമ്പില്‍ എന്നിവര്‍ അറിയിച്ചു.

വിശദ വിവരങ്ങള്‍ക്ക്: ഷാജി സഖറിയ: 646 281 8582.

റിപ്പോര്‍ട്ട്: ഷോളി കുമ്പിളുവേലി