നവോദയ സാംസ്കാരിക വേദി ദമാം ടൌണ്‍ ഏരിയ സ്നേഹ സംഗമം നടത്തി
Saturday, January 17, 2015 10:34 AM IST
ദമാം: പ്രവാസി സമൂഹത്തിലെ ജീര്‍ണതകള്‍ക്കെതിരെ നവോദയ സാംസ്കാരിക വേദി ഈസ്റേണ്‍ പ്രൊവിന്‍സിന്റെ നേതൃത്വത്തില്‍ നടന്നു വരുന്ന നൂറ് സ്നേഹസംഗമങ്ങളുടെ ഭാഗമായി ദമാം ടൌണ്‍ ഏരിയായില്‍ പോര്‍ട്ട് മേഖലയിലെ ഖലദിയ 2 യുണിറ്റില്‍ നടന്ന സ്നേഹസംഗമം നവോദയ കേന്ദ്ര കമ്മിറ്റിയംഗം ഉണ്ണി ഏങ്ങണ്ടിയൂര്‍ ഉദ്ഘാടനം ചെയ്തു.

ജീര്‍ണതകളുടെ പരിണിതഫലം ജീവിത സായാഹ്നത്തിലെ അന്ധകാരം ആയിരിക്കുമെന്ന സത്യം തിരിച്ചറിയണമെന്ന സന്ദേശം പ്രചരിപ്പിക്കുവാന്‍ സംഗമത്തില്‍ പങ്കെടുത്തവര്‍ പ്രതിജ്ഞ എടുത്തു.

യുണിറ്റ് പ്രസിഡന്റ ദിലീപ് കടയ്ക്കല്‍ അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി മനേഷ് പുല്ലുവഴി, സുദര്‍ശനന്‍ വര്‍ക്കല, ശ്രീകുമാര്‍ വള്ളിക്കുന്നം, അജയ് ഇല്ലിച്ചിറ, മോഹന്‍ലാല്‍, ശ്രീകണ്ഠന്‍, സുധീര്‍കുട്ടി, ജലാലുദ്ദീന്‍, ബിജു വടവന്നൂര്‍ എന്നിവര്‍ പ്രസംഗിച്ചു. യൂണിറ്റ് സെക്രട്ടറി സുരേഷ് ഹരിപ്പാട് സ്വാഗതവും രാജീവ് നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: അജയ്കുമാര്‍ ദിവാകരന്‍