ഒഐസിസി നിവേദനം നല്‍കി; റേഷന്‍ കാര്‍ഡ് പുതുക്കാന്‍ പ്രവസികള്‍ക്കും അവസരം നല്‍കും: സിവില്‍ സപ്ളൈസ് വകുപ്പ്
Saturday, January 17, 2015 10:28 AM IST
ജിദ്ദ: റേഷന്‍ കാര്‍ഡ് പുതുക്കുന്നത്തിനുള്ള അപേക്ഷേ ഫോറം കാര്‍ഡ് ഉടമ രജിസ്റര്‍ ചെയ്തിട്ടുള്ള കടയില്‍നിന്നും സൌജമായി ലഭിക്കുമെന്നും ഇതില്‍ എട്ടു വയസുവരെയുള്ളവരെ പുതുതായി ചേര്‍ക്കുന്നതിന് അവസരമുണ്െടന്നും സിവില്‍ സപ്ളൈസ് വകുപ്പ് കമ്മീഷണറുടെ കാര്യാലയത്തില്‍ നിന്നും അറിയിപ്പു ലഭിച്ചതായി ഒഐസിസി ജിദ്ദ വെസ്റേണ്‍ റീജിയണല്‍ കമ്മിറ്റി പ്രസിഡന്റ് കെ.ടി.എ. മുനീര്‍ അറിയിച്ചു. കാര്‍ഡ് പുതുക്കി ലഭിക്കുന്നതുവരെ ബാര്‍ കോഡുള്ള ഈ ആപ്ളിക്കേഷന്‍ ഫോറം സൂക്ഷിച്ചാല്‍ മതി.

കുടുംബത്തോടൊപ്പം ഇപ്പോള്‍ പ്രവാസ ജീവിതം നയിക്കുന്ന കാര്‍ഡ് ഉള്ളവര്‍ താലൂക്ക് റേഷന്‍ സപ്ളൈസ് ഓഫീസറുമായി അവധിയിക്കു വരുമ്പോള്‍ നേരിട്ട് ബന്ധപ്പെട്ട് പുതുക്കാവുന്നതാണെന്ന് റേഷന് കാര്‍ഡ് പുതുക്കല്‍ പദ്ധതിയുടെ ചുമതല വഹിക്കുന്ന മുഖ്യ ഓഫീസര്‍ മുഹമ്മദ് നിസാര്‍ ടെലഫോണിലുടെ അറിയിച്ചു.

നേരെത്തെ ഒഐസിസി ഇതുസംബന്ധിച്ച് പ്രവാസികള്‍ അനുഭവിക്കുന്ന പ്രശ്നങ്ങളെക്കുറിച്ചുള്ള നിവേദനം മുഖ്യമന്ത്രിയടക്കമുള്ളവര്‍ക്ക് നല്‍കിയിരുന്നു. മാത്രമല്ല ഒഐസിസി ഗ്ളോബല്‍ കമ്മിറ്റി അംഗം അലി തെക്ക്തോടു ഇതുസംബന്ധിച്ച് വിഷയം കൊച്ചിയില്‍ നടന്ന ആഗോള പ്രവാസി മീറ്റില്‍ ഉന്നയിക്കുകയും ചെയ്തിരുന്നു.

റേഷന്‍ കാര്‍ഡ് പുതുക്കുന്നതിന് ഓണ്‍ ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തണമെന്നും കാര്‍ഡ് ഉടമ ഫോട്ടോയെടുക്കുന്നതിന് മാര്‍ച്ച് നാലു വരെ പ്രത്യേക ക്യാമ്പുകളില്‍ ഹാജരാകണമെനുള്ള നിബന്ധന ഒഴിവാക്കണമെന്നും പുതുതായി പേര് ഉള്‍പ്പെടുത്തുന്നതിന് പ്രവാസികളുടെ കാര്യത്തില്‍ പാസ്പോര്‍ട്ട് കോപ്പിയും രേഖയായി സ്വീകരിക്കണമെന്ന് നിവേദനത്തില്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ നാട്ടിലുള്ള സമയത്ത് നേരിട്ട് ഹാജരായി ഫോട്ടോ എടുക്കുന്നതു വരെയുള്ള കാര്യങ്ങള്‍ നിര്‍വഹിക്കുന്നതിനുള്ള സമയ പരിധി ഇല്ലാത്തതിനാല്‍ ഇക്കാര്യത്തില്‍ ഇനി ആശങ്ക വേണ്െടന്നും മുനീര് പറഞ്ഞു.

പുതിയ നിയമ പ്രകാരം 18 വയസിനു മുകളിലുള്ള സ്ത്രീകളുടെ പേരിലാണ് കാര്‍ഡ് ലഭിക്കുക, അല്ലാത്ത പക്ഷം പുരുഷന്മാരുടെ പേരിലും ലഭിക്കുമെന്നു അറിയുന്നു. അതേസമയം കുടുംബം നാട്ടിലുള്ളവര്‍ റേഷന്‍ കാര്‍ഡ് പുതുക്കുന്നതിനും ആവശ്യമായ വിവരങ്ങള്‍ കൈമാറുന്നതിനും ഈ അവസരം ഉപയോഗപ്പെത്തുന്നതിനായി പരമാവധി ശ്രമിക്കേണ്ടതാണ്. ഇതിനായി ബോധവത്കരണം നല്‍കുന്നതു സംബന്ധിച്ച് മാര്‍ഗരേഖ ഒഐസിസി ഗ്ളോബല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി കെ.എം. ശരീഫ് കുഞ്ഞു വനിതാ വിഭഗം പ്രസിഡന്റ് ലൈല സാക്കിറീനു നല്‍കി പുറത്തിറക്കി. പ്രവാസി സേവന കേന്ദ്രയില്‍ നടന്ന ചടങ്ങില്‍ റീജിയണല്‍ കമ്മിറ്റി പ്രസിഡന്റ് കെ.ടി.എ. മുനീര്‍ അധ്യക്ഷത വഹിച്ചു. റഷീദ് കൊളത്തറ, ഇസ്മില്‍ നീരാട്, സക്കീര്‍ ഹുസൈന്‍ എടവണ്ണ, ഷുക്കൂര് വക്കം, സലിം കുട്ടായി, സലാം പെരുവഴി, അന്‍വര്‍ കല്ലബ്രം, നസീര്‍ ആലപ്പുഴ, പ്രവീണ്‍ കണ്ണൂര്‍, കുഞ്ഞി മുഹമ്മദ് കോടശേരി, ഫിറോസ് കാരക്കുന്നു, മുജീബ്, തൃത്താല, അബ്ദു അസ്ലാംപെട്ടി തുടങ്ങില്‍ സംബന്ധിച്ചു.

വിശദ വിവരങ്ങള്‍ക്ക്: സലാം പെരുവഴി 0506035631, കുഞ്ഞി മുഹമ്മദ് കോടശേരി 0551941296.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍