മര്‍ത്തോമ മെത്രാപ്പോലീത്താക്ക് ഡാളസ് വിമാനത്താവളത്തില്‍ സ്വീകരണം നല്‍കി
Saturday, January 17, 2015 7:47 AM IST
ഫോര്‍ട്ട്വര്‍ത്ത്: ജോസഫ് മര്‍ത്തോമ മെത്രാപ്പോലീത്താക്ക് ഡാളസ് വിമാനത്താവളത്തില്‍ ഊഷ്മള സ്വീകരണം. ഹ്രസ്വ സന്ദര്‍ശനത്തിനായി ലബക്കിലേക്കുളള യാത്രയ്ക്കിടയില്‍ ഡാളസ് വിമാനത്താവളത്തിലെത്തിയതായിരുന്നു മെത്രാപ്പോലീത്താ.

ഡാളസ് സെന്റ് പോള്‍സ് ഇടവക വികാരി റവ. ഒ.സി. കുര്യന്‍, സെഹിയോന്‍ മര്‍ത്തോമ ചര്‍ച്ച് വികാരി റവ. സജി തോമസ്, കരോള്‍ട്ടന്‍ മാര്‍ത്തോമ ചര്‍ച്ച് വികാരി റവ. സാം മാത്യു, ഡാളസ് - ഫോര്‍ട്ട്വര്‍ത്ത് യൂത്ത് ചാപ്ളയ്ന്‍ റവ. ജോര്‍ജ് ജേക്കബ്, ജെയിംസ് മേപ്പുറത്ത്, ലീലാമ്മ ജെയിംസ്, എലിസബത്ത്, നോര്‍ത്ത് അമേരിക്കാ യൂറോപ്പ് ഭദ്രാസന മീഡിയ കമ്മിറ്റി അംഗവും മാധ്യമ പ്രവര്‍ത്തനുമായ ഷാജി രാമപുരം എന്നിവര്‍ വിമാനത്താവളത്തില്‍ മെത്രാപ്പോലീത്തയെ സ്വീകരിച്ചു.

ലബക്കിലെ സന്ദര്‍ശനം പൂര്‍ത്തിയാക്കി ജനുവരി 21 ന് മെത്രാപ്പോലീത്താ കേരളത്തിലേക്ക് മടങ്ങും.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍