സൌത്ത് വെസ്റ് റീജിയണല്‍ ഭദ്രാസന കോണ്‍ഫറന്‍സ് ഫെബ്രുവരി 20, 21 തീയതികളില്‍
Saturday, January 17, 2015 7:45 AM IST
ഡാളസ്: യുവജന സഖ്യം, സേവികാ സംഘം, ഇടവക മിഷന്‍ എന്നീ സംഘടനകളുടെ ഏകോപിത സൌത്ത് വെസ്റ് റീജിയണല്‍ കോണ്‍ഫറന്‍സിന് എല്ലാ പള്ളികളില്‍ നിന്നും നല്ല പ്രതീകരണം ലഭിക്കുന്നതായി ജനറല്‍ കണ്‍വീനര്‍മാരായ റവ. ഒ.സി കുര്യന്‍, വിനോദ് ചെറിയാന്‍ എന്നിവര്‍ അറിയിച്ചു.

ഫെബ്രുവരി 20, 21 തീയതികളില്‍ ഡാളസ് സെന്റ് പോള്‍സ് മാര്‍ത്തോമ പള്ളിയാണ് ദ്വിദിന കോണ്‍ഫറന്‍സിന് വേദിയാകുന്നത്. സമ്മേളനത്തിന്റെ വിജയത്തിനായി എല്ലാ വിശ്വാസികളുടെയും പ്രാര്‍ഥനയും സഹകരണവും ആവശ്യപെട്ടു.

കോണ്‍ഫറന്‍സിന് പേര് രജിസ്റര്‍ ചെയ്യുവാന്‍ ആഗ്രഹിക്കുന്നവര്‍ ജോളി ബാബു 215 564 3584 എന്ന നമ്പറില്‍ ബന്ധപ്പെടുക.

റിപ്പോര്‍ട്ട്: എബി മക്കപ്പുഴ