സാന്‍ അന്റോണിയോ ക്നാനായ പള്ളിയില്‍ പുതിയ ഭാരവാഹികള്‍
Friday, January 16, 2015 6:21 AM IST
സാന്‍ അന്റോണിയോ: സാന്‍അന്റോണിയോ ക്നാനായ പള്ളിയില്‍ 2015-16 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. കൈക്കാരന്മാരായി ബിനു സിറിയക് വാഴക്കാലായില്‍, തോമസ് വടക്കേതൊട്ടിയില്‍ എന്നിവരെ തെരഞ്ഞെടുത്തു. മറ്റ് ഭാരവാഹികളായി ജിജി ബിജോയി മൂന്നുപറയില്‍ (സെക്രട്ടറി), ജിജോ കുര്യന്‍ തേക്കനിക്കുന്നത്ത് (ട്രഷറര്‍), പാരീഷ് കൌണ്‍സില്‍ അംഗങ്ങളായി ജോണ്‍ പെമ്മേലില്‍, ഷിജോ പഴയംപള്ളില്‍, ഷിന്റോ വള്ളിയോടത്ത്, ജന്‍മോള്‍ ജോര്‍ജ് കട്ടപ്പുറം എന്നിവരേയും തെരഞ്ഞെടുത്തു.

റെജീന കാരക്കാട്ട് (ഡിആര്‍ഇ), ബിജോ കാരക്കാട്ട് (പാസ്ററല്‍ കൌണ്‍സില്‍ അംഗം), ജോസ് ടി. കുര്യന്‍ (കൂടാരയോഗം കോഓര്‍ഡിനേറ്റര്‍), റോണി ആര്‍. ജോസഫ് (കൂടാരയോഗം സെക്രട്ടറി), വിനു ജോസ് മാവേലില്‍ (പിആര്‍ഒ), മേരി ജോസ് മാവേലില്‍ (ഫുഡ് കോഓര്‍ഡിനേറ്റര്‍), എബി റ്റിനോ, സീനാ ബിനു (പ്രോഗ്രാം കോഓര്‍ഡിനേറ്റേഴ്സ്) എന്നിവരാണ് മറ്റു ഭാരവാഹികള്‍. വിനു മാവേലില്‍ (പിആര്‍ഒ) അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം