സ്വാമി ഉദിത് ചൈതന്യയുടെ ഓസ്ട്രേലിയന്‍ പര്യടനം
Thursday, January 15, 2015 10:34 AM IST
മെല്‍ബണ്‍: മെല്‍ബണിലുള്ള ഹിന്ദു സംഘടനയായ കേരള ഹിന്ദു സൊസൈറ്റി മെല്‍ബണിന്റെ ആഭിമുഖ്യത്തില്‍ സ്വാമി ഉദിത് ചൈതന്യ മാര്‍ച്ചില്‍ ഓസ്ട്രേലിയയില്‍ പര്യടനം നടത്തുന്നു.

മാര്‍ച്ച് നാലിന് കാന്‍ബറ, അഞ്ചിന് സിഡ്നി, ആറിന് അഡ്ലെയ്ഡ്, ഏഴ്, എട്ട്, ഒമ്പത് തീയതികളില്‍ മെല്‍ബണ്‍ എന്നിവിടങ്ങളിലാണ് പര്യടനം നടത്തുന്നത്.

ഈ ദിവസങ്ങളില്‍ സദ്സംഗവും സ്വാമിജിയുടെ പ്രഭാഷണങ്ങളും ഉണ്ടായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ടി.കെ ശ്രീകുമാര്‍ 61 403595702, വിജയകുമരന്‍ 61 412691121

റിപ്പോര്‍ട്ട്: എം.വി.എം വിജയകുമാരന്‍