ജിദ്ദ സോഷ്യല്‍ മീഡിയ ഫോറം ലോഞ്ചിംഗ് ജനുവരി 16 ന്
Thursday, January 15, 2015 10:18 AM IST
ജിദ്ദ: സമകാലിക സമൂഹത്തില്‍ സോഷ്യല്‍ മീഡിയയുടെ ഫലപ്രദമായ അനന്തസാധ്യതകള്‍ അവതരിപ്പിക്കുന്നതിനും ഈ മേഖലയില്‍ മികച്ച രീതിയില്‍ ഇടപെടുന്നവരെ പ്രോത്സാഹനം നല്‍കുകയും ചെയ്യുന്നതിനുവേണ്ടി രൂപീകരിച്ച 'ജിദ്ദ സോഷ്യല്‍ മീഡിയ ഫോറത്തിന്റെ' അരങ്ങേറ്റം ജനുവരി 16ന് (വെള്ളി) എട്ടിന് ശറഫിയ ഇമ്പാല ഗാര്‍ഡനില്‍ നടക്കും.

ഡോ. ഇര്‍ഷാദ് അഹമദ് (പ്രസ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കള്‍ച്ചര്‍) കോണ്‍സുലേറ്റ് ജനറല്‍ ഓഫ് ഇന്ത്യ പരിപാടി ഉദ്ഘാടനം ചെയ്യും. ബഷീര്‍ വള്ളിക്കുന്ന്, ഇസ്മയില്‍ മരിതേരി വിഷയങ്ങള്‍ അവതരിപ്പിക്കും.

സോഷ്യല്‍ മീഡിയയെ കുറിച്ചുള്ള ചര്‍ച്ചയില്‍ ജിദ്ദയിലെ സാമൂഹിക സാംസ്കാരിക മാധ്യമ രംഗത്തെ പ്രശസ്തരായ വ്യക്തിത്വങ്ങള്‍ പ്രസംഗിക്കും.

പ്രശസ്ത ഗായകരായ സയിദ് മഷ്ഹൂദ് തങ്ങള്‍, ജമാല്‍ പാഷ, മന്‍സൂര്‍ ഫറോക്ക് എന്നിവരുടെ നേതൃത്വത്തില്‍ കെ.ജെ കോയയുടെ ഓര്‍ക്കസ്ട്രയുടെ അകമ്പടിയോടുകൂടിയുള്ള ഗസലും മുഹ്സിന്‍ കാളികാവ് അവതരിപ്പിക്കുന്ന ഏകാംഗ നാടകവും ഉണ്ടായിരിക്കുമെന്ന് പ്രസിഡന്റ് ഉസ്മാന്‍ ഇരിങ്ങാട്ടിരി ജനറല്‍ സെക്രട്ടറി ലത്തീഫ് നെല്ലിചോട് എന്നിവര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍