ദയാബായി അബുദാബിയില്‍ ജനുവരി 17ന്
Thursday, January 15, 2015 6:10 AM IST
അബുദാബി: സ്വജീവിതം അശരണര്‍ക്കായി ഉഴിഞ്ഞുവച്ച പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകയും നിരവധി സംസ്ഥാന ദേശീയ പുരസ്കാരങ്ങള്‍ക്കര്‍ഹയുമായ ദയാബായിക്ക് അബുദാബി കേരള സോഷ്യല്‍ സെന്റര്‍ വനിതാവിഭാഗത്തിന്റെ നേതൃത്വത്തില്‍ സ്വീകരണം നല്‍കുന്നു.

'ദയാബായ് പറയുന്നു' എന്ന പേരില്‍ ജനുവരി 17ന് (ശനി) രാത്രി 8.30ന് സംഘടിപ്പിക്കുന്ന സ്വീകരണ പരിപാടിയില്‍ ദയാബായിയെ കുറിച്ചുള്ള ഡോക്കുമെന്ററിയുടെ പ്രദര്‍ശനവും ഉണ്ടായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള