മുസഫയില്‍ സൌജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു
Thursday, January 15, 2015 6:09 AM IST
മുസഫ: ലൈഫ് കെയര്‍ ഹോസ്പിറ്റലും എമിറേറ്റ്സ് ഫ്യൂച്ചര്‍ ഇന്റര്‍നാഷണല്‍ അക്കാഡമിയും ചേര്‍ന്ന് ജനുവരി 10ന് എമിറേറ്റ്സ് ഫ്യൂച്ചര്‍ ഇന്റര്‍നാഷണല്‍ അക്കാഡമിയില്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കുമായി സൌജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പില്‍ ഏകദേശം 500ഓളം പേര്‍ക്ക് പരിശോധനയും പ്രാഥമിക ശുശ്രൂഷയും നല്‍കി.

ഇത്തരത്തിലുള്ള ക്യാമ്പുകള്‍കൊണ്ട് പൊതുജനങ്ങളെ ആരോഗ്യത്തെക്കുറിച്ച് ബോധവാന്മാരാക്കുവാനും യുഎഇയുടെ അടുത്ത തലമുറയുടെ ആരോഗ്യം ഉറപ്പുവരുത്തുവാനും കഴിയുമെന്ന് ലൈഫ് കെയര്‍ ഹോസ്പിറ്റല്‍ ഓപ്പറേഷന്‍സ് തലവനായ സുരേന്ദ്ര സിംഗ് പ്രസ്താവിച്ചു.

സമൂഹത്തിലെ എല്ലാ അംഗങ്ങള്‍ക്കും ആരോഗ്യമുള്ള ഒരു ജീവിതം വാഗ്ദാനം ചെയ്യുന്നതിനായി ഇനിയും ഇതുപോലുള്ള ക്യാമ്പുകള്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം പ്രസ്താവിച്ചു.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള