പുതുവത്സരത്തനിമ ജനുവരി 15ന്
Thursday, January 15, 2015 6:05 AM IST
പുതുവത്സരത്തെ വരവേല്‍ക്കാന്‍ തനിമ ഒരുക്കുന്ന പുതുവത്സരത്തനിമ 2015 ജനുവരി 15ന് (വ്യാഴം) വൈകുന്നേരം ആറിന് അബാസിയ യുണൈറ്റഡ് ഇന്ത്യന്‍ സ്കൂളില്‍ അരങ്ങേറും.

പരിപാടിയോടനുബന്ധിച്ച് നടക്കുന്ന നാടന്‍ കരോള്‍ മത്സരത്തില്‍ കുവൈറ്റിലെ പ്രമുഖരായ പത്തോളം ടീമുകള്‍ മാറ്റുരയ്ക്കും. മത്സര വിജയികള്‍ക്ക് തനിമ ഏര്‍പ്പെടുത്തിയിരിക്കുന്ന ട്രോഫികളും സമ്മാനങ്ങളും വിതരണം ചെയ്യും.

പൊതുസമ്മേളനത്തില്‍ പ്രഫ. മേരി മാത്യു, അഡ്വ. വിദ്യാ സുമോദ്, സുജുറിയ മീത്തേല്‍ എന്നിവര്‍ സന്ദേശം നല്‍കും.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍